കൊളംബോ: ശ്രീലങ്കൻ താരം ലസിത് മലിംഗയുടെ െഎ.പി.എൽ മോഹങ്ങൾക്ക് ദേശീയ ക്രിക്കറ്റ് ബോർഡിെൻറ കടുംവെട്ട്. ഏപ്രിൽ നാല് മുതൽ 11വരെ നടക്കുന്ന സൂപ്പർ െപ്രാവിൻഷ്യൽ കപ്പ് ആഭ്യന്തര ക്രിക്കറ്റിൽ പെങ്കടുക്കുന്നവരെ മാത്രമേ ലോകകപ്പ് ടീമിലേക്ക് പരിഗണിക്കൂവെന്ന് ബോർഡ് തീരുമാനിച്ചതോടെ മലിംഗക്ക് െഎ.പി.എല്ലിലെ ആദ്യ മത്സരങ്ങൾ നഷ്ടമാവുമെന്ന് ഉറപ്പായി.
മുംബൈയുടെ ആദ്യ ആറ് കളികൾ താരത്തിന് കളിക്കാനാവില്ലെന്നാണ് റിപ്പോർട്ട്. സീസണിൽ രണ്ട് കോടിക്കാണ് മുംബൈ തങ്ങളുടെ പേസ് ബൗളറെ നിലനിർത്തിയത്. നിലവിൽ ലങ്കൻ ടീമിനൊപ്പം ദക്ഷിണാഫ്രിക്കയിലുള്ള താരം 26ന് ശേഷം നാട്ടിലേക്ക് മടങ്ങും. െപ്രാവിൻഷ്യൽ കപ്പിന് മുമ്പായി ട്രെയ്നിങ് ക്യാമ്പിലും ഹാജരാവണം.