മാ​ലി​കി​ന്​ സ​മ​യ​ദോ​ഷം: മൂ​ന്ന്​ ക​ളി​യി​ൽ ര​ണ്ട്​ ഡ​ക്ക്​, എ​ട്ട്​ റ​ൺ​സ്​

23:30 PM
17/06/2019
Shoaib-Malik

​ല​ണ്ട​ൻ: തൊ​ട്ട​തെ​ല്ലാം പി​ഴ​ക്കു​ക​യാ​ണ്​ വെ​റ്റ​റ​ൻ താ​രം ശു​െ​എ​ബ്​ മാ​ലി​കി​ന്. ലോ​ക​ക​പ്പി​ൽ മൂ​ന്ന്​ ക​ളി​യി​ൽ താ​ര​ത്തി​​െൻറ സം​ഭാ​വ​ന എ​ട്ടു റ​ൺ​സ്​ മാ​ത്രം. ഇ​ന്ത്യ​ക്കും, ആ​സ്​​ട്രേ​ലി​യ​ക്കു​മെ​തി​രെ ഡ​ക്കാ​യി മ​ട​ങ്ങി. ആ​റാം ന​മ്പ​റി​ൽ ക്രീ​സി​ലെ​ത്തി തീ​ർ​ത്തും നി​റം​മ​ങ്ങു​ന്ന 37കാ​ര​ൻ ടീ​മി​ന്​ ഭാ​ര​മാ​വു​​ന്നു​വെ​ന്നാ​ണ്​ ആ​രാ​ധ​ക വി​മ​ർ​ശം.

ഇ​ന്ത്യ​ക്കെ​തി​രെ നേ​രി​ട്ട ആ​ദ്യ പ​ന്തി​ൽ ത​ന്നെ പു​റ​ത്താ​യ​തോ​ടെ ക്ഷ​മ​കെ​ട്ടു. മാ​ലി​കി​നെ ടീ​മി​ന്​ പു​റ​ത്താ​ക്ക​ണ​മെ​ന്ന മു​റ​വി​ളി​യു​മു​യ​ർ​ന്നു. ലോ​ക​ക​പ്പോ​ടെ വി​ര​മി​ക്ക​ൽ തീ​രു​മാ​നി​ച്ച താ​ര​ത്തെ ബാ​ക്കി​യു​ള്ള മ​ത്സ​ര​ങ്ങ​ളി​ൽ ക​ളി​പ്പി​ക്ക​രു​തെ​ന്ന്​ മു​ൻ താ​രം ഇ​ഖ്​​ബാ​ൽ കാ​സിം ആ​വ​ശ്യ​പ്പെ​ടു​ന്നു. ലോ​ക​ക​പ്പ്​ ടീ​മി​ൽ ഇ​ടം ന​ൽ​കി​യ​തി​നെ മു​ഹ​മ്മ​ദ്​ യൂ​സു​ഫും വി​മ​ർ​ശി​ച്ചു. 

അ​തി​നി​ടെ​യാ​ണ്​ മാ​ലി​ക്, ഭാ​ര്യ ഇ​ന്ത്യ​ൻ ടെ​ന്നി​സ്​ താ​രം സാ​നി​യ മി​ർ​സ, പാ​ക്​ താ​ര​ങ്ങ​ളാ​യ ഇ​മാ​മു​ൽ​ഹ​ഖ്, വ​ഹാ​ബ്​ റി​യാ​സ്​ എ​ന്നി​വ​ർ​ക്കൊ​പ്പം മ​ത്സ​ര​ത്തി​ന്​ മു​മ്പ്​ പു​ല​ർ​ച്ചെ ര​ണ്ടി​ന്​ ‘ഹു​ക്ക’ വ​ലി​ക്കു​ന്ന ചി​ത്രം പു​റ​ത്തു​വ​രു​ന്ന​ത്. നി​ർ​ണാ​യ​ക മ​ത്സ​ര​ത്തി​ന്​ ഏ​ഴ്​ മ​ണി​ക്കൂ​ർ മു​മ്പ്​ ഉ​റ​ക്ക​മൊ​ഴി​ച്ച്​ ക​ളി​ക്കാ​ർ ഉ​ല്ല​സി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നും, ക​ളി​യെ ഗൗ​ര​വ​മാ​യി ക​ണ്ടി​ല്ലെ​ന്നും വി​മ​ർ​ശ​ന​മു​യ​രു​ന്നു.

ടീം ​ഇ​ന്ത്യ​ക്ക് ര​ണ്ടു​ദി​വ​സം വി​ശ്ര​മം

മാ​ഞ്ച​സ്​​റ്റ​ർ: പാ​കി​സ്താ​നെ​തി​രാ​യ പോ​രാ​ട്ടം ജ​യി​ച്ച ടീം ​ഇ​ന്ത്യ​ക്ക്​ ര​ണ്ടു​ദി​വ​സം വി​ശ്ര​മം. ക​ടു​ത്ത സ​മ്മ​ർ​ദം നി​റ​ഞ്ഞ പോ​രാ​ട്ട​ത്തി​ൽ പാ​കി​സ്​​താ​നെ 89 റ​ൺ​സി​ന്​ തോ​ൽ​പി​ച്ച​തി​നു പി​ന്നാ​ലെ​യാ​ണ്​ ക​ളി​ക്കാ​ർ​ക്ക്​ ടീം ​മാ​നേ​ജ്​​മ​െൻറ്​ വി​ശ്ര​മം അ​നു​വ​ദി​ച്ച​ത്. ഇ​ന്ത്യ​യു​ടെ അ​ടു​ത്ത മ​ത്സ​ര​ത്തി​ന് അ​ഞ്ചു​ദി​വ​സ​ത്തെ ഇ​ട​വേ​ള​യു​ണ്ട്. അ​ഫ്ഗാ​നി​സ്താ​നെ​തി​രെ ജൂ​ൺ 22നാ​ണ് മ​ത്സ​രം.

Loading...
COMMENTS