Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightമലേഷ്യ...

മലേഷ്യ മാസ്​റ്റേഴ്​സ്​: സിന്ധുവും ​ൈസനയും ക്വാർട്ടറിൽ വീണു

text_fields
bookmark_border
pv-sindhu1
cancel

ക്വാലാലംപുർ: പി.വി. സിന്ധുവിനും ​ൈസന നെഹ്​വാളിനും ക്വാർട്ടറിൽ കാലിടറിയതോടെ മലേഷ്യ മാസ്​റ്റേഴ്​സ്​ ബാഡ ്​മിൻറൺ ടൂർണമ​െൻറിൽ ഇന്ത്യൻ പ്രാതിനിധ്യം ഇല്ലാതായി. വെള്ളിയാഴ്​ച ആദ്യം ക്വാർട്ടറിലെത്തിയ ലോക ജേതാവായ സിന്ധു ടോപ്​ സീഡ്​ തായ്​വാ​​െൻറ തായ്​ സു യിങ്ങിനോട്​ നേരിട്ടുള്ള ഗെയിമുകൾക്ക്​ അടിയറവ്​ പറഞ്ഞു. സ്​കോർ: 21-16, 21-16.

ആദ്യ ഗെയിമിൽ സിന്ധു, യിങ്ങിനെ 15-14ന്​ സമനില പിടിച്ചെങ്കിലും തുടർച്ചയായി നാലു പോയൻറുകൾ സ്വന്തമാക്കി തായ്​വാൻ താരം മത്സരത്തിൽ മുന്നിലെത്തി. 11-20ന്​ യിങ്​ രണ്ടാം ഗെയിം ഏകപക്ഷീയമായി നേടുമെന്ന ഘട്ടത്തിൽ അഞ്ച്​ പോയൻറുകൾ നേടി സിന്ധു തിരിച്ചുവന്നെങ്കിലും ജയിക്കാൻ അതു പോരായിരുന്നു.

ഒളിമ്പിക്​ ജേതാവായ കരോലിന മരിനാണ്​ സൈനക്ക്​ പുറത്തേക്കുള്ള വഴി കാണിച്ചത്​. മരിന്​ വെല്ലുവിളിപോലും ഉയർത്താതെ സൈന 8-21, 7-21ന്​ കീഴടങ്ങി. സമീർ വർമയും എച്ച്​.എസ്​. പ്രണോയയും രണ്ടാം റൗണ്ടിൽ തോറ്റതോടെ പുരുഷ സിംഗ്​ൾസിൽ ഇന്ത്യൻ പോരാട്ടം നേരത്തെ അവസാനിച്ചിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Malaysia Masters 2020
News Summary - Malaysia Masters 2020
Next Story