പാക് ടീമിനരികെ ഒരു സിഖുകാരന്‍

  • മഹേന്ദ്രപാല്‍ സിങ് ദേശീയ ക്രിക്കറ്റ് അക്കാദമിയില്‍ ഇടംനേടി. അടുത്ത ലക്ഷ്യം ദേശീയ ടീം

23:49 PM
26/12/2016

കറാച്ചി: പാകിസ്താന്‍ ക്രിക്കറ്റ് ടീമില്‍ ഇടംനേടുന്ന ആദ്യ സിഖുകാരനാവാനൊരുങ്ങുകയാണ് മഹേന്ദ്രപാല്‍ സിങ് എന്ന 21കാരന്‍. പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡിന്‍െറ നാഷനല്‍ ക്രിക്കറ്റ് അക്കാദമിയില്‍ ഇടംനേടിയ മഹേന്ദ്രപാലിന്‍െറ അടുത്ത ലക്ഷ്യം ദേശീയ ടീം. അതാവട്ടെ വിളിപ്പാടകലെയും. പേസ് ബൗളര്‍മാര്‍ക്കായി നടത്തുന്ന അക്കാദമി ക്യാമ്പിലാണ് മഹേന്ദ്രപാല്‍ ഇടം നേടിയത്.

നേരത്തെ മുള്‍ത്താനില്‍ നടന്ന ക്യാമ്പില്‍ മഹേന്ദ്രപാലിനെ ഭാവിതാരമായി തെരഞ്ഞെടുത്തിരുന്നു. ക്യാമ്പിലേക്ക് തെരഞ്ഞെടുത്തതില്‍ വളരെയധികം സന്തോഷമുണ്ടെന്നും ഫസ്റ്റ് ക്ളാസ് ക്രിക്കറ്റില്‍ എത്രയും വേഗം അരങ്ങേറ്റം കുറിക്കാന്‍ തയാറെടുക്കുകയാണെന്നും മഹേന്ദ്രപാല്‍ പറഞ്ഞു. ‘ക്രിക്കറ്റിനെ ഏറെ ഇഷ്ടപ്പെട്ടിരുന്നു. മെട്രിക്കുലേഷന്‍ പഠനം കഴിഞ്ഞതിനുശേഷം ചെറിയ ക്ളബുകളില്‍ കളിച്ചു. പിതാവും നല്ളൊരു ഫാസ്റ്റ് ബൗളറായിരുന്നു.

ക്രിക്കറ്റില്‍ കൂടുതല്‍ വളരാന്‍ ആഗ്രഹിച്ചിരുന്നെങ്കിലും കുടുംബ പ്രാരബ്ധം കാരണം കളിയില്‍ ശ്രദ്ധിക്കാന്‍ സാധിച്ചില്ല. പിതാവിന്‍െറ ആഗ്രഹം തന്നിലൂടെ സാധിച്ചെടുക്കുകയാണെന്നും ഫാര്‍മസി വിദ്യാര്‍ഥിയായ മഹേന്ദ്രപാല്‍ സിങ് പറഞ്ഞു.

COMMENTS