സിവയുടെ സ്കൂളിലെ വാർഷികാഘോഷ പരിപാടിയിൽ ധോണിയും

12:08 PM
13/01/2018

റാഞ്ചി: ഒന്നാം ടെസ്റ്റിലെ അതിദയനീയ തോൽവിയിൽ ടീം ഇന്ത്യ ദക്ഷിണാഫ്രിക്കയിൽ രണ്ടാം മത്സരത്തിനിറങ്ങവെ ഇവിടെ മഹേന്ദ്രസിങ് ധോണി കുടുംബത്തോടൊപ്പം സമയം ചെലവഴിക്കുകയാണ്. മകൾ സിവയുടെ സ്കൂളിലെ വാർഷികാഘോഷ പരിപാടികളിൽ ധോണി പങ്കെടുത്ത് വാർത്തായായി. 

രാജകുമാരിയെപ്പോലെ വേഷം ധരിച്ച് തലയിൽ ഒരു കിരീടം ധരിച്ച്ധോണിയുടെ മടിയിലിരിക്കുന്ന സിവയുടെ ചിത്രം സാമൂഹിക മാധ്യമങ്ങളിൽ വൈറലായി. സിവയുടെ സഹപാഠികളുമായി ധോണി സംസാരിക്കുന്നതിൻെറ വിഡിയോയും ആരാധകർ പങ്കുവെക്കുന്നുണ്ട്. സാമൂഹിക മാധ്യമങ്ങളിലെ താരമായ സിവ മലയാളികളുടെയും പ്രിയപ്പെട്ട കുട്ടിയാണ്.  ഫെബ്രുവരി ഒന്നിന് ആരംഭിക്കുന്ന ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന മത്സരങ്ങളിലാണ് ഇനി ധോണിയെ കാണാനാകുക.

COMMENTS