ന്യൂഡൽഹി: ഇന്ത്യൻ ക്രിക്കറ്റിൽ ലോധ കമ്മിറ്റി ശിപാർശകൾ നടപ്പാക്കാൻ തടസ്സം നിൽക്കുന്നത് അയോഗ്യരാക്കപ്പെട്ട മുൻ ഭാരവാഹികളാണെന്ന് ബി.സി.സി.െഎ ഇടക്കാല ഭരണസമിതി സുപ്രീംകോടതിയെ അറിയിച്ചു. മുൻ ഭാരവാഹികളായ എൻ. ശ്രീനിവാസൻ, നിരഞ്ജൻ ഷാ എന്നിവരെ പേരെടുത്ത് വിമർശിച്ചാണ് ഭരണസമിതി നാലാമത്തെ റിപ്പോർട്ട് കോടതിയിൽ സമർപ്പിച്ചത്.
ലോധ കമ്മിറ്റി ശിപാർശ നടപ്പാക്കാൻ ആക്ടിങ് സെക്രട്ടറി അമിതാഭ് ചൗധരി കാര്യമായ പിന്തുണ നൽകുന്നുണ്ട്. എന്നാൽ, തമിഴ്നാട്, സൗരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷനുകളെ പ്രതിനിധാനംചെയ്യുന്ന ശ്രീനിവാസനും നിരഞ്ജൻ ഷായും സ്വന്തം താൽപര്യസംരക്ഷണത്തിനായി ഭരണസമിതിയെ എതിർക്കുന്നു. കേസ് വെള്ളിയാഴ്ച കോടതി പരിഗണിക്കും.