Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightന്യൂസിലാൻഡ് പേസർ...

ന്യൂസിലാൻഡ് പേസർ ലോക്കി ഫെർഗൂസൻ നിരീക്ഷണത്തിൽ

text_fields
bookmark_border
ന്യൂസിലാൻഡ് പേസർ ലോക്കി ഫെർഗൂസൻ നിരീക്ഷണത്തിൽ
cancel

സിഡ്നി: തൊണ്ടവേദന അനുഭവപ്പെട്ടതിനെ തുടർന്ന് ന്യൂസിലാൻഡ് പേസ് ബൗളർ ലോക്കി ഫെർഗൂസൻ കോവിഡ് 19 നിരീക്ഷണത്തിൽ. ആസ് ട്രേലിയക്കെതിരെ നടന്ന ആദ്യ ഏകദിന മത്സരത്തിന് പിന്നാലെയാണ് നിരീക്ഷണത്തിൽ നിർത്തിയത്.

മെഡിക്കൽ ടീമിന്‍റെ നിർദേശപ്രകാരം താരം ഹോട്ടൽ മുറിയിൽ 24 മണിക്കൂർ നിരീക്ഷണത്തിലാണെന്ന് ടീം വക്താവ് അറിയിച്ചു. കോവിഡ് 19 പരിശോധന ഫലം ലഭിച്ചുകഴിഞ്ഞാൽ തുടർനടപടികൾ സ്വീകരിക്കും.

നേരത്തെ, ആസ്ട്രേലിയൻ ഫാസ്റ്റ് ബൗളർ കെയ്ൻ റിച്ചാർഡ്സണിനെയും നിരീക്ഷണത്തിൽ നിർത്തിയിരുന്നു. എന്നാൽ പരിശോധനയിൽ കോവിഡ് ബാധയില്ലെന്ന് തെളിഞ്ഞതിനെ തുടർന്ന് റിച്ചാർഡ്സൺ കളിക്കളത്തിലേക്ക് മടങ്ങി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sports newsLockie Ferguson
News Summary - Lockie Ferguson put under isolation
Next Story