Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightറാസക്ക് സമ്മാനമായി...

റാസക്ക് സമ്മാനമായി ജമൈക്കൻ ഡോളർ

text_fields
bookmark_border
dinesh-ramdin-with-raza
cancel
camera_alt????????? ???????? ???????????? ??????????? ?????????? ??????? ????????

തി​രു​വ​ന​ന്ത​പു​രം: വെ​സ്​​റ്റി​ൻ​ഡീ​സ് ടീ​മി​െൻറ കു​ഞ്ഞ് ആ​രാ​ധി​ക റാ​സ​ക്ക് ക​രീ​ബി​യ​ൻ​സ് ടീ​മി​െൻറ സ​മ്മാ​ന​മാ​യി ജ​മൈ​ക്ക​ൻ ഡോ​ള​ർ. ഇ​ന്ന​ലെ കോ​വ​ളം ലീ​ല റാ​വി​സി​ൽ​നി​ന്ന്​ ടീം ​സ്​​റ്റേ​ഡി​യ​ത്തി​ലേ​ക്ക് പു​റ​പ്പെ​ടു​മ്പോ​ഴാ​ണ് ടീം ​ബ​സി​ന് മു​ന്നി​ൽ പു​ഞ്ചി​രി​ച്ച് നി​ൽ​ക്കു​ന്ന ക​ട​ക്ക​ൽ സ്വ​ദേ​ശി റാ​സ​യെ വെ​സ്​​റ്റി​ൻ​ഡീ​സ് വി​ക്ക​റ്റ് കീ​പ്പ​ർ ദ​നേ​ശ് രാം​ദി​ൻ ശ്ര​ദ്ധി​ക്കു​ന്ന​ത്. ചേ​ട്ട​ന്മാ​ർ​ക്കൊ​പ്പ​മെ​ത്തി​യ പെ​ൺ​കു​ട്ടി വെ​സ്​​റ്റി​ൻ​ഡീ​സി​നാ​യി ആ​വേ​ശ​ത്തോ​ടെ ജ​യ് വി​ളി​ക്കു​ന്ന​ത് കേ​ട്ട​പ്പോ​ൾ താ​ര​ത്തി​ന് അ​ദ്ഭു​തം.

ഉ​ട​ൻ എ​ല്ലാ സു​ര​ക്ഷ​യും അ​വ​ഗ​ണി​ച്ച് താ​രം ബ​സി​ൽ​നി​ന്ന് ഇ​റ​ങ്ങി റാ​സ​ക്ക് മു​ന്നി​ലെ​ത്തി. പേ​ര് ചോ​ദി​ച്ചു. ഉ​ട​ൻ വ​ന്നു അ​ടു​ത്ത ചോ​ദ്യം ത​​െൻറ പേ​ര് അ​റി​യാ​മോ... ഭാ​ഷ റാ​സ​ക്ക് മ​ന​സ്സി​ലാ​കാ​തെ വ​ന്ന​തോ​ടെ ടീം ​മാ​നേ​ജ​ർ മ​ല​യാ​ള​ത്തി​ലേ​ക്ക് മൊ​ഴി മാ​റ്റി. ഇ​തോ​ടെ നാ​ണം കൊ​ണ്ട് അ​വ​ളു​ടെ ക​വി​ള് ചു​വ​ന്നു.

ഇ​ത് ക​ണ്ട രാം​ദി​ൻ മാ​നേ​ജ​റോ​ട് മി​ഠാ​യി ചോ​ദി​ച്ചു. ഇ​ല്ലെ​ന്ന് അ​റി​യി​ച്ച​തോ​ടെ പോ​ക്ക​റ്റി​ലി​രു​ന്ന കു​റ​ച്ച് ജ​മൈ​ക്ക​ൻ ഡോ​ള​ർ ആ ​കു​ഞ്ഞി​ക്കൈ​ക​ളി​ൽ ന​ൽ​കി തൊ​ട്ടു​പി​ന്നാ​ലെ വെ​സ്​​റ്റി​ൻ​ഡീ​സ് ടീം ​മാ​നേ​ജ​ർ റാ​സ​ക്കും ചേ​ട്ട​ന്മാ​ർ​ക്കും ക​ളി​കാ​ണാ​ൻ എ​ക്സി​ക്യൂ​ട്ടി​വ് ടി​ക്ക​റ്റും കൊ​ണ്ടു​വ​ന്നു. ഇ​തും ന​ൽ​കി​യാ​ണ് രാം​ദി​ൻ മ​ട​ങ്ങി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newssports newslittle razadinesh ramdinjamaican dollar
News Summary - little raza gifted jamaican dollar -sports news
Next Story