സ്നേഹത്തിെൻറ ബൗൺസറുകളുമായി െബ്രറ്റ് ലീ
text_fieldsകൊച്ചി: ശബ്ദത്തിെൻറ സുന്ദരലോകത്തേക്ക് തിരിച്ചെത്തിയ കുരുന്നുകൾക്കൊപ്പം സ്നേഹത്തിെൻറ ബൗൺസറുകളും യോർക്കറുകളുമായി മുൻ ഓസിസ് താരം െബ്രറ്റ് ലീ. കാക്കനാട് രാജഗിരി എൻജിനീയറിങ് കോളജിലാണ് കോക്ലിയർ ഇംപ്ലാേൻറഷനിലൂടെ കേൾവി ലഭിച്ച കുട്ടികൾക്കൊപ്പം െബ്രറ്റ് ലീ വെള്ളിയാഴ്ച ക്രിക്കറ്റ് കളിച്ചത്. കേൾവി കുറയുന്നതുമൂലം വ്യക്തികൾക്കും കുടുംബാംഗങ്ങൾക്കും ഉണ്ടാകുന്ന ആരോഗ്യ, സാമ്പത്തിക, സാമൂഹിക ആഘാതങ്ങളെക്കുറിച്ച ബോധവത്കരണ പരിപാടിയായ സൗണ്ട് ഓഫ് ക്രിക്കറ്റ് കാമ്പയിനിെൻറ ഭാഗമായാണ് മത്സരം സംഘടിപ്പിച്ചത്.
ഇരു ടീമിലുമായി 12 കുട്ടികളാണ് പങ്കെടുത്തത്. അഞ്ച് ഓവർ മത്സരത്തിൽ കുട്ടികളെ േപ്രാത്സാഹിപ്പിച്ച് മുഴുവൻ സമയവും െബ്രറ്റ് ലീ ഗ്രൗണ്ടിലുണ്ടായിരുന്നു. ബാറ്റ് ചെയ്തും ബൗൾ ചെയ്തും ലീ കുട്ടികളെ രസിപ്പിച്ചു. ഇടക്ക് പരിശീലകനായി കുട്ടികൾക്ക് തന്ത്രങ്ങളും ഉപദേശിച്ചു. വിക്കറ്റ് നേടിയവരെയും ബൗണ്ടറികൾ നേടിയവരെയും അഭിനന്ദിക്കാനും മറന്നില്ല. െബ്രറ്റ് ലീയെ കാണാൻ നിരവധി ആരാധകരും ഗ്രൗണ്ടിലെത്തി. പലരും താരത്തിനൊപ്പം സെൽഫി പകർത്തി. കോക്ലിയറിെൻറ പ്രഥമ ഗ്ലോബൽ ഹിയറിങ് അംബാസഡറായാണ് ലീ കൊച്ചിയിലെത്തിയത്. അൻസൽ അലി, എം.വി. വിഷ്ണു, മുഹമ്മദ് നവാസ്, ജോസഫ് ഷിജോ, ആദിത്യ നായർ, കൃഷ്ണ അതുൽ, വിനിൽ വിജയൻ, അലോഷി ഷാജു, എം.യു. മുറാദ്, മുഹമ്മദ് ഹിഷാം, നീരജ് കണ്ണൻ, വിഘ്നേശ്വർ അനിൽ എന്നിവരാണ് കളിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
