മലിംഗ െഎ.പി.എൽ കളിക്കും
text_fieldsകൊളംബോ: ലസിത് മലിംഗക്ക് െഎ.പി.എല്ലിൽ കളിക്കാൻ ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡി െൻറ അനുമതി. ഇതോടെ, മുംബൈ ഇന്ത്യൻസിന് ആശ്വാസമായി. താരം വ്യാഴാഴ്ച ബാംഗ്ലൂരിനെതിരായ മത്സരത്തിൽ ടീമിനൊപ്പം ചേരുമെന്നാണ് പ്രതീക്ഷ. ഏകദിന ലോകകപ്പ് ടീമിൽ പരിഗണിക്കണമെങ്കിൽ ആഭ്യന്തര ടൂർണമെൻറിൽ പെങ്കടുക്കണമെന്ന ശ്രീലങ്കൻ ബോർഡിെൻറ നിർദേശമാണ് മലിംഗയുടെ െഎ.പി.എൽ മോഹങ്ങൾക്ക് തിരിച്ചടിയായത്.
ഇൗ മാസം ആരംഭിക്കുന്ന സൂപ്പർ പ്രവിൻഷ്യ ടൂർണമെൻറിലെ പ്രകടനം ലോകകപ്പ് ടീം തെരഞ്ഞെടുപ്പിൽ മാനദണ്ഡമാവുമെന്നാണ് അറിയിച്ചത്. എന്നാൽ, ആഭ്യന്തര ക്രിക്കറ്റിനേക്കാൾ ശക്തമായ മത്സരമാണ് െഎ.പി.എല്ലിൽ എന്ന് വിലയിരുത്തിയാണ് മലിംഗക്ക് ഇന്ത്യയിലേക്കു പറക്കാൻ അനുമതി നൽകിയത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
