Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightനാല് പന്തിൽ നാല്...

നാല് പന്തിൽ നാല് വിക്കറ്റ്; ഹാട്രിക്കും കടന്ന് മലിംഗ -Video

text_fields
bookmark_border
Lasith-malinga-070919.jpg
cancel

കൊളംബോ: ലസിത് മലിംഗയുടെ മാസ്മര ബൗളിങ്ങിന് മുന്നിൽ ഹാട്രിക് പോലും മയങ്ങിവീണു. ന്യൂസിലാൻഡിനെതിരെ നടന്ന ട്വന്‍ റി20 മത്സരത്തിൽ തുടർച്ചയായ നാല് പന്തുകളിലും വിക്കറ്റ് നേടിയാണ് മലിംഗ വിസ്മയിപ്പിച്ചത്. മത്സരത്തിൽ ശ്രീലങ്ക 37 റൺസിന് വിജയിച്ചിരുന്നു.

മത്സരത്തിന്‍റെ മൂന്നാം ഓവറിലാണ് മലിംഗ കിവീസിന്‍റെ ചിറകരിഞ്ഞ വിക്കറ്റ് വേട്ട നടത്തിയത്. കോളിൻ മൺറോ, ഹാമിഷ് റുഥർഫോഡ്, കോളിൻ ഡി ഗ്രാൻഡ്ഹോം, റോസ് ടെയ്ലർ എന്നിവരാണ് തീതുപ്പുന്ന പന്തുകളെ നേരിടാനാവാതെ പവലിയനിലേക്ക് മടങ്ങിയത്.

അഞ്ചാം ഓവറിൽ ടിം സെയ്ഫെർട്ടിനെയും പുറത്താക്കി മലിംഗ അഞ്ച് വിക്കറ്റ് തികച്ചു. നാല് ഓവറിൽ വെറും ആറ് റൺസ്​ മാത്രമാണ് വഴങ്ങിയത്. ട്വന്‍റി20 മത്സരങ്ങളിൽ 100 വിക്കറ്റ് തികയ്ക്കുന്ന ആദ്യ ബൗളറുമായി 36കാരനായ മലിംഗ.

തോറ്റെങ്കിലും മൂന്ന് മത്സരങ്ങളുടെ പരമ്പര ന്യൂസിലാൻഡ് 2-1ന് സ്വന്തമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Lasith Malingamalayalam newssports newscricket news
News Summary - Lasith Malinga Claims 4 Wickets In 4 Balls In 3rd T20I Against New Zealand
Next Story