മുംബൈ: നിലവിലെ ഇന്ത്യൻ ക്രിക്കറ്റ് ടീമിൻറ ബൗളിങ് നിരയെ അകമഴിഞ്ഞ് പ്രശംസിച്ച് വെ സ്റ്റിൻഡീസിെൻറ ബാറ്റിങ് ഇതിഹാസം ബ്രയാൻ ലാറ. ഇപ്പോഴത്തെ ഇന്ത്യൻ ബൗളിങ് 1980കളിലു ം 90കളിലുമുള്ള വെസ്റ്റിൻഡീസ് ആക്രമണനിരയെ ഓർമിപ്പിക്കുന്നുവെന്ന് ‘റോഡ് സേഫ്റ്റി വേൾഡ് സീരീസ് ക്രിക്കറ്റി’െൻറ പ്രഖ്യാപന ചടങ്ങിൽ പങ്കെടുക്കാൻ മുംബൈയിലെത്തിയ ലാറ പറഞ്ഞു.
ആസ്ട്രേലിയ, ദക്ഷിണാഫ്രിക്ക, ശ്രീലങ്ക, വെസ്റ്റിൻഡീസ്, ഇന്ത്യ എന്നീ രാജ്യങ്ങളിലെ വിഖ്യാത താരങ്ങളെ രംഗത്തിറക്കിയാണ് റോഡ് സേഫ്റ്റി വേൾഡ് സീരീസ് വാർഷിക ട്വൻറി20 ടൂർണമെൻറ് അരങ്ങേറുന്നത്.
അവിശ്വസനീയമായാണ് ഇന്ത്യൻ ബൗളർമാർ പന്തെറിയുന്നതെന്ന് ലാറ പറഞ്ഞു. മുഹമ്മദ് ഷമി, ജസ്പ്രീത് ബംറ, ഉമേഷ് യാദവ് തുടങ്ങിയവർ നിലവാരമുള്ള ബൗളർമാരാണ്.
ഭുവനേശ്വർ കുമാർ ഉൾപ്പെടെ റിസർവിലുള്ള താരങ്ങളും കേമന്മാരാണ്. അതു കണക്കിലെടുക്കുേമ്പാൾ ഈ ടീം പഴയ വെസ്റ്റിൻഡീസ് ബൗളിങ്ങിനെ ഓർമിപ്പിക്കുന്നു.