ഇന്ത്യയെ പേടിയില്ല -ശ്രീലങ്കൻ കോച്ച്
text_fields
കൊൽക്കത്ത: കരുത്തരായ എതിരാളികളാണെങ്കിലും ഇന്ത്യയെ പേടിയില്ലെന്ന് ശ്രീലങ്കൻ ക്രിക്കറ്റ് ടീം പരിശീലകൻ നിക് പോത്താസ്. രണ്ട് മാസം മുമ്പ് സ്വന്തം നാട്ടിൽ നടന്ന പരമ്പരയിൽ ടെസ്റ്റിലും ഏകദിനത്തിലും ട്വൻറി20യിലും തൂത്തുവാരപ്പെട്ടതിെൻറ ആഘാതത്തിൽനിന്ന് ടീം കരകയറിക്കഴിഞ്ഞു. ഇപ്പോൾ ഇന്ത്യയുടെ മുറ്റത്ത് അവരെ വെല്ലുവിളിക്കാനാണ് ഞങ്ങൾ എത്തിയിരിക്കുന്നത്. പിഴവുകൾ കണ്ടെത്തി തിരുത്തി, എല്ലാവിഭാഗങ്ങളിലും ഏറെ മെച്ചപ്പെട്ടു. ഇന്ത്യ മികച്ച ടീമാണ്. അവരിലല്ല, ഞങ്ങളുടെ ശക്തിയിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത് -പോത്താസ് പറഞ്ഞു. പര്യടനത്തിലെ ആദ്യ ടെസ്റ്റ് ഇൗമാസം 16 മുതൽ 20 വരെ കൊൽക്കത്തയിൽ നടക്കും.
