Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightഡേ-നൈറ്റിൽ...

ഡേ-നൈറ്റിൽ മിന്നിക്കത്തി വാർണറും ലബുഷെയ്​നും

text_fields
bookmark_border
ഡേ-നൈറ്റിൽ മിന്നിക്കത്തി വാർണറും ലബുഷെയ്​നും
cancel
അഡ​ലെയ്​ഡ്​: ബ്രിസ്​ബേനിൽ അവസാനിച്ചിടത്തുനിന്ന്​ തുടങ്ങിയ ആസ്​ട്രേലിയൻ താരങ്ങളായ ഡേവിഡ്​ വാർണറും (166 നോട്ടൗ ട്ട്​) മാർനസ്​ ലബുഷെയ്​നും (126 നോട്ടൗട്ട്​) അഡ​ലെയ്​ഡ്​ ഒാവലിലും പാകിസ്​താൻ ബൗളർമാർക്കുമേൽ ആധിപത്യം തുടരുന്നു. ഡേ-നൈറ്റ്​ ടെസ്​റ്റി​​െൻറ ആദ്യദിനം സെഞ്ച്വറിയും കടന്ന്​ കുതിക്കുന്ന ഇരുവരുടെയും ബാറ്റിങ്​ മികവിൽ ഓസീസ്​ ഒരു വിക്കറ്റ്​ നഷ്​ടത്തിൽ 302 റൺസ്​ അടിച്ചുകൂട്ടി.

ഓപണർ ജോ ബേൺസ്​ നാല​ു​ റൺസുമായി എളുപ്പം മടങ്ങിയത​ു​ മാത്രമാണ്​ പാകിസ്​താന്​ ആശ്വാസമായത്​. രണ്ടാം വിക്കറ്റിൽ 294 റൺസ്​ ചേർത്ത ഇരുവരും ഡേ-നൈറ്റ്​ ടെസ്​റ്റിലെ ഏറ്റവും ഉയർന്ന കൂട്ടുകെട്ടിനുള്ള റെക്കോഡ്​ സ്വന്തമാക്കി. 154 റൺസ്​ നേടിയ വാർണറും 185 റൺസടിച്ച ലബുഷെയ്​നും ബ്രിസ്​ബേനിൽ നടന്ന ആദ്യ ടെസ്​റ്റിൽ ഓസീസിനെ ഇന്നിങ്​സ്​ ജയത്തിലേക്ക്​ നയിച്ചിരുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Daid warnerLabuschagne
News Summary - Labuschagne and Warner turn the screw for Australia against Pakistan
Next Story