Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightപ്ര​വീ​ൺ താ​ം​ബെ​യു​ടെ...

പ്ര​വീ​ൺ താ​ം​ബെ​യു​ടെ മോ​ഹ​ങ്ങ​ളെ ക്ലീ​ൻ​ബൗ​ൾ​ഡാ​ക്കി ബി.​സി.​സി.​ഐ​യു​ടെ ഗൂ​ഗ്ലി

text_fields
bookmark_border
പ്ര​വീ​ൺ താ​ം​ബെ​യു​ടെ മോ​ഹ​ങ്ങ​ളെ ക്ലീ​ൻ​ബൗ​ൾ​ഡാ​ക്കി ബി.​സി.​സി.​ഐ​യു​ടെ ഗൂ​ഗ്ലി
cancel

മും​ബൈ: 48ാം വ​യ​സ്സി​ലും ഐ.​പി.​എ​ൽ ക​ളി​ക്കാ​നു​ള്ള പ്ര​വീ​ൺ താ​ം​ബെ​യു​ടെ മോ​ഹ​ങ്ങ​ളെ ക്ലീ​ൻ​ബൗ​ൾ​ഡാ​ക് കി ബി.​സി.​സി.​ഐ​യു​ടെ ഗൂ​ഗ്ലി. ഇ​ക്ക​ഴി​ഞ്ഞ ലേ​ല​ത്തി​ൽ 20 ല​ക്ഷ​ത്തി​ന്​ കൊ​ൽ​ക്ക​ത്ത നൈ​റ്റ്​ റൈ​ഡേ​ഴ്​​സ് ​ സ്വ​ന്ത​മാ​ക്കി​യ താം​ബെ​ക്ക്​ ബി.​സി.​സി.​ഐ ന​യം ലം​ഘി​െ​ച്ച​ന്ന​താ​ണ്​ തി​രി​ച്ച​ടി​യാ​യ​ത്.

ഐ.​പി.​എ​ൽ ക​ളി​ക്കു​ന്ന ഇ​ന്ത്യ​ൻ താ​ര​ങ്ങ​ൾ വി​ദേ​ശ ലീ​ഗു​ക​ളി​ൽ പ​​ങ്കെ​ടു​ക്ക​രു​തെ​ന്നാ​ണ്​ ബി.​സി.​സി.​ഐ ച​ട്ടം. എ​ന്നാ​ൽ, ഷാ​ർ​ജ​യി​ൽ ന​ട​ന്ന ടി10 ​ലീ​ഗ്​ 2018 സീ​സ​ണി​ൽ താ​ബെ സി​ന്ധി​സി​നാ​യി ക​ളി​ച്ചി​രു​ന്നു. ടൂ​ർ​ണ​മ​െൻറി​ൽ ഹാ​ട്രി​ക്​ നേ​ടി റെ​ക്കോ​ഡ്​ കു​റി​ക്കു​ക​യും ചെ​യ്​​തു. ഇ​താ​ണ്​ ഐ.​പി.​എ​ല്ലി​ൽ തി​രി​ച്ചെ​ത്താ​നു​ള്ള വെ​റ്റ​റ​ൻ താ​ര​ത്തി​​െൻറ സ്വ​പ്​​ന​ങ്ങ​ൾ​ക്ക്​ തി​രി​ച്ച​ടി​യാ​യ​ത്.

ച​ട്ടം ലം​ഘി​ച്ച താ​ം​ബെ​ക്ക്​ ഐ.​പി.​എ​ല്ലി​ൽ ക​ളി​ക്കാ​നാ​വി​ല്ലെ​ന്ന്​ ചെ​യ​ർ​മാ​ൻ ബ്രി​ജേ​ഷ്​ പ​​ട്ടേ​ൽ വ്യ​ക്ത​മാ​ക്കി. 2013 മു​ത​ൽ 2016 വ​രെ നാ​ല്​ സീ​സ​ണി​ലാ​യി രാ​ജ​സ്​​ഥാ​ൻ, ഗു​ജ​റാ​ത്ത്, ഹൈ​ദ​രാ​ബാ​ദ്​ ടീ​മു​ക​ൾ​ക്കാ​യി താം​ബെ ക​ളി​ച്ചി​രു​ന്നു. 2014 സീ​സ​ണി​ൽ 15 വി​ക്ക​റ്റും വീ​ഴ്​​ത്തി. നാ​ലു വ​ർ​ഷ​ത്തെ ഇ​ട​വേ​ള​ക്കു ശേ​ഷം ഐ.​പി.​എ​ല്ലി​ൽ തി​രി​ച്ചെ​ത്താ​നു​ള്ള ഒ​രു​ക്ക​ത്തി​നി​ടെ​യാ​ണ്​ ടി10 ​പാ​ര​യാ​യ​ത്. ഐ.​പി.​എ​ൽ 2020 സീ​സ​ൺ മാ​ർ​ച്ച്​ 29ന്​ ​ആ​രം​ഭി​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Pravin Tambe
News Summary - Kolkata Knight Riders spinner Pravin Tambe not eligible to play in IPL as per BCCI rules
Next Story