കോഹ്ലി കളത്തിലെ ട്രംപെന്ന് ഒാസീസ് മാധ്യമങ്ങൾ
text_fieldsമെൽബൺ: ഇന്ത്യൻ നായകൻ വിരാട് കോഹ്ലിയോടുള്ള കലിയടങ്ങാതെ ആസ്ട്രേലിയൻ മാധ്യമങ്ങളുടെ പരാക്രമം തുടരുന്നു. റാഞ്ചിയിൽ നടന്ന മൂന്നാം ടെസ്റ്റ് സമാപിച്ചതിനു പിന്നാലെ കോഹ്ലിയെ അമേരിക്കൻ പ്രസിഡൻറ് ഡോണൾഡ് ട്രംപിനോട് ഉപമിച്ചാണ് ഒാസീസ് മാധ്യമങ്ങൾ പുതിയ വെടിപൊട്ടിച്ചത്. പതിവായി വിവാദം സൃഷ്ടിക്കുന്ന കോഹ്ലി കളിക്കളത്തിലെ ഡോണൾഡ് ട്രംപെന്നാണ് ഡെയ്ലി ടെലിഗ്രാഫ് എഴുതിയത്. തനിക്കെതിരായ ആരോപണങ്ങൾ മറച്ചുവെക്കാനാണ് കോഹ്ലി തങ്ങളുടെ താരങ്ങൾക്കും മാധ്യമങ്ങൾക്കുമെതിരെ ആരോപണമുന്നയിക്കുന്നതെന്നും കുറ്റപ്പെടുത്തുന്നു.
കഴിഞ്ഞ മൂന്നു ടെസ്റ്റുകളിലെ ഏറ്റുമുട്ടലുകളുടെ തുടർച്ചയായാണ് ഒാസീസ് മാധ്യമങ്ങൾ ഇന്ത്യൻ ക്യാപ്റ്റനെതിരെ രംഗത്തെത്തിയത്. ഡി.ആർ.എസ് വിവാദം, കോഹ്ലിയുടെ പരിക്കിനെ പരിഹസിക്കൽ, ഫിസിയോയുമായി ബന്ധപ്പെട്ട വിവാദങ്ങൾ തുടങ്ങിയ സംഭവങ്ങളിൽ കോഹ്ലി ഒാസീസിനെതിരെ രൂക്ഷമായി പ്രതികരിച്ചിരുന്നു. അതേസമയം, ടീം ഫിസിയോയെ പരിഹസിച്ചെന്ന കോഹ്ലിയുെട ആരോപണം ഒാസീസ് ക്യാപ്റ്റൻ സ്റ്റീവൻ സ്മിത്ത് നിഷേധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
