Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightഞങ്ങളെ കൈവിടരുത്...

ഞങ്ങളെ കൈവിടരുത് -കോഹ്​ലി 

text_fields
bookmark_border
virat-kohli-23
cancel

ല​ണ്ട​ൻ: ഇം​ഗ്ല​ണ്ടി​നെ​തി​രാ​യ ടെ​സ്​​റ്റ്​ പ​ര​മ്പ​ര​യി​ൽ തു​ട​ർ തോ​ൽ​വി​ക​ളി​ൽ ഉ​ഴ​റു​ന്ന ടീ​മി​നെ പി​ന്തു​ണ​ക്കാ​ൻ ആ​രാ​ധ​ക​രോ​ട്​ അ​ഭ്യ​ർ​ഥി​ച്ച്​ ഇ​ന്ത്യ​ൻ ക്രി​ക്ക​റ്റ്​ ടീം ​ക്യാ​പ്​​റ്റ​ൻ വി​രാ​ട്​ കോ​ഹ്​​ലി. ചി​ല​പ്പോ​ൾ ന​മ്മ​ൾ ജ​യി​ക്കും മ​റ്റു ചി​ല സ​മ​യ​ങ്ങ​ളി​ൽ നാം ​ചി​ല​ത്​ പ​ഠി​ക്കും. ഉ​യ​ർ​ച്ച താ​ഴ്ച​ക​ളി​ൽ ഞ​ങ്ങ​ളെ​ക്കു​റി​ച്ചു​ള്ള പ്ര​തീ​ക്ഷ കൈ​വി​ട​രു​ത്. നി​ങ്ങ​ൾ ഞ​ങ്ങ​ളെ ​ൈക​വി​ടി​ല്ലെ​ന്ന​റി​യാം. പ്ര​തീ​ക്ഷ ത​ക​ർ​ക്കി​ല്ലെ​ന്ന് ഞ​ങ്ങ​ൾ ഉ​റ​പ്പു​ത​രു​മെ​ന്നും കോ​ഹ്​​ലി ഫേ​സ്​​ബു​ക്കി​ൽ കു​റി​ച്ചു. ഫീ​ൽ​ഡി​ൽ ഒ​രു​മി​ച്ച്​ വ​ട്ട​ത്തി​ൽ നി​ൽ​ക്കു​ന്ന ടീ​മി​​​െൻറ ചി​ത്ര​വും ചേ​ർ​ത്താ​ണ്​ കോ​ഹ്​​ലി പോ​സ്​​റ്റി​​ട്ടി​രി​ക്കു​ന്ന​ത്. 

ആ​ദ്യ ര​ണ്ട്​ മ​ത്സ​ര​ങ്ങ​ൾ തോ​റ്റ ഇ​ന്ത്യ അ​ഞ്ച്​ മ​ത്സ​ര പ​ര​മ്പ​ര​യി​ൽ 2-0ന്​ ​പി​ന്നി​ലാ​യ​തി​നെ​ത്തു​ട​ർ​ന്ന്​ കോ​ഹ്​​ലി​ക്കും ടീ​മി​നും രൂ​ക്ഷ വി​മ​ർ​ശ​നം നേ​രി​ടേ​ണ്ടി വ​ന്നി​രു​ന്നു. മൂ​ന്നാം ടെ​സ്​​റ്റ്​ ശ​നി​യാ​ഴ്​​ച മു​ത​ൽ നോ​ട്ടി​ങ്​​ഹാ​മി​ൽ തു​ട​ങ്ങും.

ഇന്ത്യയെ പിന്തുണച്ച്​ ഇംഗ്ലീഷ്​ കോച്ച്​

മ​തി​യാ​യ ത​യാ​റെ​ടു​പ്പു​ക​ളി​ല്ലാ​തെ ഇം​ഗ്ല​ണ്ടി​ൽ ടെ​സ്​​റ്റ്​ പ​ര​മ്പ​ര​ക്കി​റ​ങ്ങി​യ​തി​നെ തു​ട​ർ​ന്ന്​ നി​ശി​ത വി​മ​ർ​ശ​ന​ത്തി​നി​ര​യാ​യ ഇ​ന്ത്യ​ൻ ടീ​മി​നെ പി​ന്തു​ണ​ച്ച്​ ഇം​ഗ്ലീ​ഷ്​ കോ​ച്ച്​ ട്രെ​വ​ർ ബെ​യ്​​ലി​സ്​ രം​ഗ​ത്തു​വ​ന്നു.

വ​ർ​ഷ​ത്തി​ൽ ധാ​രാ​ളം മ​ത്സ​ര​ങ്ങ​ൾ ക​ളി​ക്കു​ന്ന ഇ​ന്ത്യ, ഇം​ഗ്ല​ണ്ട്, ആ​സ്​​ട്രേ​ലി​യ എ​ന്നീ ടീ​മു​ക​ൾ കൂ​ടു​ത​ൽ പ​രി​ശീ​ല​ന മ​ത്സ​ര​ങ്ങ​ൾ ക​ളി​ക്കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്നു​ണ്ടെ​ങ്കി​ലും അ​ത് എ​ത്ര​ത്തോ​ളം യാ​ഥാ​ർ​ഥ്യ​മാ​കു​ന്നു​വെ​ന്ന​ത് വേ​റെ കാ​ര്യം. താ​ര​ങ്ങ​ൾ​ക്ക്​ മ​തി​യാ​യ വി​ശ്ര​മം ഉ​റ​പ്പു​വ​രു​ത്ത​ണം.​ വി​ദേ​ശ പ​ര്യ​ട​ന​ത്തി​നു​മു​മ്പ്​ ഇ​തേ അ​വ​സ്​​ഥ ഞ​ങ്ങ​ളും നേ​രി​ടാ​റു​ണ്ട്, പ​രി​ശീ​ല​ന മ​ത്സ​ര​ങ്ങ​ൾ മ​തി​യാ​കാ​തെ വ​രാ​റു​ണ്ട്.​ എ​ന്നാ​ൽ, ആ​ഴ്​​ച​യി​ൽ പ​ത്തു ദി​വ​സം ഇ​ല്ല​ല്ലോ -അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഇം​ഗ്ല​ണ്ടി​ൽ അ​ഞ്ചു മ​ത്സ​ര​ങ്ങ​ള​ട​ങ്ങി​യ ടെ​സ്​​റ്റ്​ പ​ര​മ്പ​ര​ക്ക്​ മു​ന്നോ​ടി​യാ​യി ഇ​ന്ത്യ ആ​കെ ഒ​രു ത്രി​ദി​ന പ​രി​ശീ​ല​ന മ​ത്സ​രം മാ​ത്ര​മാ​ണ്​ ക​ളി​ച്ച​ത്. ച​തു​ർ​ദി​ന മ​ത്സ​ര​മാ​യി നി​ശ്ച​യി​ച്ചി​രു​ന്നെ​ങ്കി​ലും പി​ന്നീ​ട​ത്​ മൂ​ന്നു ദി​ന​മാ​ക്കി ചു​രു​ക്കു​ക​യാ​യി​രു​ന്നു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newssports newsCricket Newsrequest to cricket fansVirat Kohli
News Summary - kohli request to cricket fans-sports news
Next Story