Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightമൂന്നാം ടെസ്​റ്റിൽ...

മൂന്നാം ടെസ്​റ്റിൽ ഇന്ത്യക്ക്​ 203 റൺസ്​ ജയം

text_fields
bookmark_border
india-23
cancel

ലണ്ടൻ: ഇംഗ്ലണ്ടിനെതിരായ ടെസ്​റ്റ പരമ്പരയിൽ ഇന്ത്യക്ക്​ ആദ്യ ജയം. നോട്ടിങ്​ഹാം ടെസ്​റ്റിൽ 203 റൺസിനാണ്​ ഇന്ത്യയുടെ ജയം. മൽസരത്തി​​െൻറ അഞ്ചാം ദിനം അശ്വി​​െൻറ പന്തിൽ ആൻഡേഴ്​സൺ പുറത്തായതോടെയാണ്​ ഇന്ത്യ ജയമുറപ്പിച്ചത്​. സ്​​കോ​ർ ഇ​ന്ത്യ: 329/10, 353/7 ഡി​ക്ല. , ഇം​ഗ്ല​ണ്ട്​ 161/10, 317/10. ഇന്ത്യ ജയം നേടിയെങ്കിലും അഞ്ച്​ മൽസരങ്ങളുള്ള പരമ്പരയിൽ ഇംഗ്ലണ്ട്​ 2-1ന്​ മുന്നിലാണ്​.

വി​രാ​ട്​ കോ​ഹ്​​ലി​യു​ടെ ത​ക​ർ​പ്പ​ൻ ​സെ​ഞ്ച്വ​റി​യും(103) ചേ​തേ​ശ്വ​ർ പു​ജാ​ര​യു​ടെ​യും(72) ഹാ​ർ​ദി​ക്​ പാ​ണ്ഡ്യ​യു​ടെ​യും (52) അ​ർ​ധ സ​ഞ്ച്വ​റി​യു​ടെ​യും ക​രു​ത്തി​ൽ 520 റ​ൺ​സി​​​​െൻറ കൂ​റ്റ​ൻ ലീ​ഡ്​ ര​ണ്ടാം ഇ​ന്നി​ങ്​​സി​ൽ പ​ടു​ത്തു​യ​ർ​ത്തി​യ​പ്പോ​ൾ ത​ന്നെ ക​ളി​യി​ൽ ഇ​ന്ത്യ ഡ്രൈ​വി​ങ്​ സീ​റ്റി​ൽ ഇ​രു​ന്നി​രു​ന്നു. പി​ന്നീ​ട്​ ബൗ​ള​ർ​മാ​ർ ഇന്ത്യക്ക്​ കാ​ര്യ​ങ്ങ​ൾ എ​ളു​പ്പ​മാ​ക്കുകയായിരുന്നു. 

വി​ക്ക​റ്റ്​ ന​ഷ്​​ട​പ്പെ​ടാ​തെ 23 റ​ൺ​സു​മാ​യി നാ​ലാം ദി​നം ക്രീ​സി​ലി​റ​ങ്ങി​യ ഇം​ഗ്ല​ണ്ടി​​​​െൻറ ഒാ​പ​ണി​ങ്​ കൂ​ട്ടു​കെ​ട്ട്​ പൊ​ളി​ച്ച്​ ഇ​ശാ​ന്ത്​ ശ​ർ​മ​യാ​ണ്​ ത​ക​ർ​ച്ച​ക്ക്​ തു​ട​ക്ക​മി​ട്ട​ത്.​ പിന്നീട്​ കൃത്യമായ ഇടവേളകളിൽ ഇന്ത്യൻ ബൗളർമാർ ഇംഗ്ലീഷ്​ ബാറ്റ്​സമാൻമാരെ കൂടാരം കയറ്റി. അഞ്ച്​ വിക്കറ്റെടുത്ത ബുമ്രയുടെ പ്രകടനമാണ്​ ഇന്ത്യൻ ബൗളർമാരിൽ നിർണായകമായത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:englandtest seriesmalayalam newssports newsIndia News
News Summary - Kohli, Pandya and Bumrah star in India's 203-run win-Sports news
Next Story