Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightവി​രാ​ട്​ കോ​ഹ്​​ലി...

വി​രാ​ട്​ കോ​ഹ്​​ലി വി​സ്​​ഡ​ൻ ക്രി​ക്ക​റ്റ​ർ

text_fields
bookmark_border
വി​രാ​ട്​ കോ​ഹ്​​ലി വി​സ്​​ഡ​ൻ ക്രി​ക്ക​റ്റ​ർ
cancel
ന്യൂഡൽഹി: ഇന്ത്യൻ ക്രിക്കറ്റ് ക്യാപ്റ്റൻ വിരാട്  കോഹ്ലി 2016ലെ വിസ്ഡൻസ് ക്രിക്കറ്റർ ആയി.  ടെസ്റ്റിലും ഏകദിനത്തിലും ട്വൻറി20യിലും മറ്റു  ബാറ്റ്സ്മാന്മാരെക്കാൾ മികച്ച  പ്രകടനത്തോടെയാണ് കോഹ്ലി ഇൗ നേട്ടത്തിന്  അർഹനായത്.  കഴിഞ്ഞവർഷം ടെസ്റ്റ് ക്രിക്കറ്റിൽ 75.93 ശരാശരിയിൽ 1215 റൺസാണ് കോഹ്ലി ടെസ്റ്റ് ക്രിക്കറ്റിൽ അടിച്ചെടുത്തത്. 10 ഏകദിന മത്സരങ്ങളിൽനിന്ന് 92.37 റൺസ് ശരാശരിയിൽ 739 റൺസ് സ്വന്തമാക്കിയ കോഹ്ലി  106.83 ശരാശരിയിൽ ട്വൻറി20 മത്സരങ്ങളിൽനിന്ന്  641 റൺസും സ്കോർ ചെയ്തു. 2016ൽ കോഹ് ലിയെക്കാൾ കൂടുതൽ റൺസ് നേടിയ ആറ്  കളിക്കാരുണ്ടെങ്കിലും കളിയുടെ മൂന്ന്  ഫോർമാറ്റിലും ഇത്രയും മികച്ച ശരാശരി മറ്റാർക്കും  അവകാശപ്പെടാനില്ലാത്തതാണ്.

2017ലെ ‘വിസ്ഡൻ ക്രിക്കറ്റേഴ്സ് അൽമനാകി’‍െൻറ കവർ ചിത്രമായി ആദരിച്ചതും കോഹ് ലിയെയാണ്. മാഗസിെൻറ ‘ക്രിക്കറ്റർ ഒാഫ് ദ  ഇയർ’ അവാർഡിന് രണ്ടാം തവണയാണ് കോഹ്ലിയെ തെരഞ്ഞെടുക്കുന്നത്.ബി.സി.സി.െഎയുടെ ‘ഇൻറർനാഷനൽ ക്രിക്കറ്റർ  ഒാഫ് ദ ഇയർ’ വാർഷിക പുരസ്കാരമായ ‘പോളി  ഉമ്രിഗർ അവാർഡിനും കോഹ്ലിയെ  തെരഞ്ഞെടുത്തിരുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Wisden's Leading CricketerVirat Kohli
News Summary - Kohli named Wisden's Leading Cricketer in the World for 2016
Next Story