ന്യൂഡൽഹി: ഏകദിന ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച ബാറ്റ്സ്മാനാണ് വിരാട് കോഹ് ലിയെന്ന് മുൻ ആസ്ട്രേലിയൻ നായകൻ മൈക്കൽ ക്ലാർക്ക്. ‘‘എന്നെ സംബന്ധിച്ചിടത്തോളം ഏക ദിന ക്രിക്കറ്റ് കണ്ട ഏറ്റവും മഹാനായ ബാറ്റ്സ്മാനാണ് കോഹ്ലി.
ഇന്ത്യക്കുവേണ ്ടി അദ്ദേഹം കൈവരിച്ച നേട്ടങ്ങൾ പരിഗണിക്കുേമ്പാൾ ഇക്കാര്യത്തിൽ എനിക്ക് ഒരു സംശയ വുമില്ല. രാജ്യത്തിനുവേണ്ടി കളികൾ ജയിക്കാനുള്ള കോഹ്ലിയുടെ ആസക്തി ബഹുമാനിക്കപ്പെടേണ്ടതാണ്. ശരിയാണ്, അദ്ദേഹം ആക്രമണകാരിയാണ്. പക്ഷേ, അദ്ദേഹത്തിെൻറ പ്രതിബദ്ധതയെ ആർക്കും ചോദ്യം ചെയ്യാനാകില്ല’’ -ക്ലാർക്ക് ചൂണ്ടിക്കാട്ടി.
മുൻ നായകൻ മഹേന്ദ്രസിങ് ധോണിയെ അദ്ദേഹത്തിെൻറ ഇഷ്ടത്തിനനുസരിച്ച് കളിക്കാൻ വിടണമെന്നും ക്ലാർക്ക് സൂചിപ്പിച്ചു. സാഹചര്യത്തിനനുസരിച്ച് എങ്ങനെ പ്രതികരിക്കണമെന്ന് എല്ലാവരെക്കാളും നന്നായി ധോണിക്ക് അറിയാം.
മധ്യനിരയിൽ ഏതു പൊസിഷനും ധോണിക്ക് ഇണങ്ങും. ലോകകപ്പിൽ അതിനനുസരിച്ച് കോഹ്ലി, ധോണിയെ ഉപയോഗിക്കുമെന്നാണ് കരുതുന്നത്. ലോകകപ്പിൽ ഹാർദിക് പാണ്ഡ്യ നിർണായക ഘടകമാകുമെന്നും ക്ലാർക്ക് കൂട്ടിച്ചേർത്തു.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 Jan 2019 6:47 PM GMT Updated On
date_range 2019-01-21T00:17:14+05:30കോഹ്ലി എക്കാലത്തെയും മികച്ച ഏകദിന ബാറ്റ്സ്മാൻ –ക്ലാർക്ക്
text_fieldsNext Story