നെഹ്റ സമർഥനായ ക്രിക്കറ്റർ –കോഹ്ലി
text_fieldsന്യൂഡൽഹി: 18 വർഷം നീണ്ട ക്രിക്കറ്റ് കരിയറിനൊടുവിൽ മൈതാനത്തോട് വിടപറഞ്ഞ ആശിഷ് നെഹ്റക്ക് ക്യാപ്റ്റൻ വിരാട് കോഹ്ലിയുടെ പ്രശംസ. കൂടെ കളിച്ചവരിൽ ഏറ്റവും സമർഥനായ കളിക്കാരനായിരുന്നു നെഹ്റയെന്നാണ് നായകെൻറ വിശേഷണം.
‘‘18 വർഷം ഒരു പേസ് ബൗളറായി ഗ്രൗണ്ടിലുണ്ടാവുകയെന്നത് വലിയ കാര്യമാണ്. പുതു തലമുറ കളിക്കാർക്ക് എന്നും പ്രോത്സാഹനം നൽകിയിരുന്നുവെന്നതാണ് അദ്ദേഹത്തിെൻറ ഏറ്റവും വലിയ പ്ലസ്പോയൻറ് . ചില നിർണായക സമയത്ത് നെഹ്റയുടെ ബൗളിങ് അദ്ഭുതപ്പെടുത്തിയിട്ടുണ്ട്’’ -കോഹ്ലി പറഞ്ഞു. മത്സരത്തിന് തൊട്ടുമുമ്പ് എം.എസ്. ധോണിയും കോഹ്ലിയും ചേർന്ന് നെഹ്റക്ക് ഉപഹാരം നൽകി .
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
