Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightകോ​ഹ്​​ലി...

കോ​ഹ്​​ലി ചോ​ദി​ക്കു​ന്നു ‘സ​ച്ചി​ന് ഒ​രു വോ​ട്ട്​​’

text_fields
bookmark_border
vote-for-sachin
cancel

ഓ​ക്​​ലാ​ൻ​ഡ്​: 2000-2020 കാ​ല​ത്തെ ഏ​റ്റ​വും മി​ക​ച്ച കാ​യി​ക മു​ഹൂ​ർ​ത്തം തെ​ര​ഞ്ഞെ​ടു​ക്കാ​നു​ള്ള ലോ​റ​സ്​ സ്​​പോ​ർ​ട്​​സ്​ അ​വാ​ർ​ഡി​ൽ സ​ചി​ൻ ടെ​ണ്ടു​ൽ​ക​റി​ന്​ വോ​ട്ട്​ ചോ​ദി​ച്ച്​ ഇ​ന്ത്യ​ൻ ക്യാ​പ്​​റ്റ​ൻ വ ി​രാ​ട്​ കോ​ഹ്​​ലി. ര​ണ്ട്​ പ​തി​റ്റാ​ണ്ട്​ കാ​ല​ത്തെ ബെ​സ്​​റ്റ്​ സ്​​പോ​ർ​ട്ടി​ങ്​ മൊ​മ​ൻ​റ്​ വി​ഭാ​ഗ​ത്തി​ൽ ഇ​ടം പി​ടി​ച്ച സ​ചി​ൻ ടെ​ണ്ടു​ൽ​ക​റു​ടെ 2011 ലോ​ക​ക​പ്പ്​ വി​ജ​യ മു​ഹൂ​ർ​ത്ത ചി​ത്രം ട്വി​റ്റ​റി​ൽ പ​ങ്കു​വെ​ച്ചാ​ണ്​ കോ​ഹ്​​ലി ​േവാ​ട്ട്​ അ​ഭ്യ​ർ​ഥി​ക്കു​ന്ന​ത്.

‘സു​ഹൃ​ത്ത്, ടീം ​അം​ഗം, മാ​ർ​ഗ​ദ​ർ​ശി, ഐ​ക്ക​ൺ... സ​ചി​ൻ പാ​ജി​ക്കാ​യി വോ​ട്ട്​ ചെ​യ്യൂ’ -കോ​ഹ്​​ലി ആ​വ​ശ്യ​പ്പെ​ടു​ന്നു. നാ​മ​നി​ർ​ദേ​ശം ചെ​യ്യ​പ്പെ​ട്ട​വ​യി​ൽ​നി​ന്നും സ​ചി​​േ​ൻ​റ​ത്​ ഉ​ൾ​പ്പെ​ടെ അ​ഞ്ച്​ നി​മി​ഷ​ങ്ങ​ളാ​ണ്​ ചു​രു​ക്ക​പ്പ​ട്ടി​ക​യി​ലു​ള്ള​ത്. ആ​രാ​ധ​ക​രു​ടെ വോ​ട്ടി​ങ്​ കൂ​ടി പ​രി​ഗ​ണി​ച്ചാ​ണ്​ ഫെ​ബ്രു​വ​രി 17ന്​ ​ബ​ർ​ലി​നി​ൽ വി​ജ​യി​യെ പ്ര​​ഖ്യാ​പി​ക്കു​ക. അ​തി​നു​മു​മ്പ​ു​വ​രെ ആ​രാ​ധ​ക​ർ​ക്ക്​ വോ​ട്ട്​ ചെ​യ്യാം. ഫൈ​ന​ലി​ൽ ഇ​ന്ത്യ കി​രീ​ട​മ​ണി​ഞ്ഞ ശേ​ഷം സ​ചി​നെ​യും തോ​ളി​ലേ​റ്റി സ​ഹ​താ​ര​ങ്ങ​ളു​ടെ വി​ക്​​ട​റി ലാ​പ്പാ​ണ്​ പ​ട്ടി​ക​യി​ൽ ഇ​ടം​നേ​ടി​യ​ത്.

കാ​ൽ​ന​ഷ്​​ട​മാ​യി​ട്ടും കോ​മ​ൺ​വെ​ൽ​ത്ത്​​ ഗെ​യിം​സി​ൽ മ​റ്റു​ള്ള​വ​ർ​ക്കൊ​പ്പം മ​ത്സ​രി​ച്ച്​ സ്വ​ർ​ണ​മ​ണി​ഞ്ഞ ദ​ക്ഷി​ണാ​ഫ്രി​ക്ക​യു​െ​ട ന​താ​ലി ഡു ​ടോ​യ്​​റ്റ്, വി​മാ​ന​ദു​ര​ന്ത​ത്തി​നി​ര​യാ​യ ബ്ര​സീ​ൽ ക്ല​ബ്​ ചാ​പ്പ​കോ​യ​ൻ​സി​ൽ​നി​ന്നും അ​ത്ഭു​ത​ക​ര​മാ​യി ര​ക്ഷ​പ്പെ​ട്ട്​ ഗ്രൗ​ണ്ടി​ൽ തി​രി​ച്ചെ​ത്തി​യ അ​ല​ൻ റ​ഷ​ൽ, മൈ​ക​ൽ ഷൂ​മാ​ക്ക​റി​​െൻറ മ​ക​ൻ മി​ക്ക്​ ഷൂ​മാ​ക്ക​ർ, കൃ​ത്രി​മ​കാ​ലു​ക​ളു​മാ​യി എ​വ​റ​സ്​​റ്റ്​ കീ​ഴ​ട​ക്കി​യ ഷി ​ബൊ​യു എ​ന്നി​വ​രാ​ണ്​ പ​ട്ടി​ക​യി​ലു​ള്ള മ​റ്റു​ള്ള​വ​ർ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sachin tendulkarmalayalam newssports newsVirat Kohli
News Summary - kohli asking vote for sachin -sports news
Next Story