വിവാദ എപ്പിസോഡിൽ മാപ്പ്​ ചോദിച്ച്​ കരൺ ജോഹർ

15:29 PM
23/01/2019
karan-johar-hardik-kl-rahul

ന്യൂഡൽഹി: കെ.എൽ രാഹുലും ഹാർദ്ദിക്​ പാണ്ഡ്യയും പ​െങ്കടുത്ത വിവാദ എപിസോഡിൽ മൗനം ഭേദിച്ച് പരിപാടിയുടെ അവതാരകനായ​ കരൺജോഹർ. കരൺ ജോഹർ അവതാരകനായി എത്തുന്ന കോഫി വിത്ത്​ കരൺ എന്ന ടി.വി ഷോയിലാണ്​ കെ.എൽ രാഹുലും ഹാർദ്ദിക്​ പാണ്ഡ്യയും സ്​ത്രീവിരുദ്ധ പരാമർശം നടത്തിയത്​. 

ഷോയിൽ നടക്കുന്ന പാമർ​ശങ്ങളെ കുറിച്ച്​ തനിക്ക്​​ ഉത്തരവാദിത്തമുണ്ട്​. അവർ ഇരുവരെയും അതിഥിയായി ക്ഷണിച്ചത്​ ഞാനാണ്​.  ഇങ്ങനെയൊരു തെറ്റ്​ വന്നത്​ മൂലം പല ദിവസങ്ങളിലും എനിക്ക്​ ശരിയായ രീതിയിൽ ഉറക്കം ലഭിച്ചിരുന്നില്ല. എന്നാൽ, ഇപ്പോൾ സംഭവങ്ങൾ ത​​െൻറ നിയന്ത്രണത്തിൽ നിന്ന്​ പോയതായും ക്ഷമ ചോദിക്കുന്നതായും കരൺ ജോഹർ പറഞ്ഞു.

കരൺ ജോഹറി​​െൻറ ഷോക്കിടെ അശ്ലീല-സ്​​ത്രീ വിരുദ്ധ പരാമർശത്തി​​െൻറ പേരിൽ കെ.എൽ രാഹുലിനെയും ഹാർദ്ദിക്​ പാണ്ഡ്യയേയും ബി.സി.സി.​െഎ സസ്​പെൻഡ്​ ചെയ്​തിരുന്നു. 

Loading...
COMMENTS