Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightക്രിസ്റ്റിയാനോയെ...

ക്രിസ്റ്റിയാനോയെ അനുകരിച്ച്​ കെ.എൽ രാഹുൽ; ലോകകപ്പ്​ ആവേശം ക്രിക്കറ്റിലും VIDEO

text_fields
bookmark_border
kl-rahul
cancel

ഇംഗ്ലണ്ടിനെതിരായ മാഞ്ചസ്റ്റർ ട്വൻറി 20യിൽ തകർപ്പൻ സെഞ്ച്വറിയടിച്ച്​ ടീമിനെ വിജയിപ്പിച്ച കെ.എൽ രാഹുൽ വിജയം ആഘോഷിച്ചത്​ ക്രിസ്റ്റിയാനോയെ പോലെ. റഷ്യയിൽ ലോകകപ്പ്​ പൊടിപൊടിക്കു​േമ്പാൾ ക്രിക്കറ്റിലും അതി​​െൻറ അലായൊലികൾ പ്രതിഫലിക്കുന്ന കാഴ്​ചയായിരുന്നു മാഞ്ചസ്റ്ററിൽ. 

ഇംഗ്ലണ്ട്​ ഉയർത്തിയ 160 റൺസ്​ വിജയ ലക്ഷ്യം രണ്ട്​ വിക്കറ്റ്​ നഷ്​ടത്തിലാണ്​ ഇന്ത്യ മറികടന്നത്​. 54 പന്തിൽ 101 റൺസായിരുന്നു രാഹുലി​​െൻറ സമ്പാദ്യം. സെഞ്ച്വറി നേടിനിൽക്കുന്ന സാഹചര്യത്തിൽ വിരാട്​ കോഹ്​ലിയുടെ സാന്നിധ്യത്തിലായിരുന്നു റൊണാൾഡോയെ പോലെ രാഹുൽ സെലിബ്രേറ്റ്​ ചെയ്​തത്​. റൊണാൾഡോ ആരാധകനായ കോഹ്​ലിയും രാഹുലി​​െൻറ ഒപ്പം ​േചർന്നിരുന്നു. മത്സരശേഷം ത​​െൻറ പ്രചോദനം റൊണാൾ​േ​ഡാ ആണെന്നും രാഹുൽ പറഞ്ഞു. 

മത്സരത്തിൽ വിരാട്​ കോഹ്​ലി 20 റൺസും രോഹിത്​ ശർമ 32ഉം റ​ൺസെടുത്തു. മൂന്ന്​ മത്സരങ്ങളടങ്ങിയ പരമ്പരയിലെ രണ്ടാം മത്സരം വെള്ളിയാഴ​്​ച നടക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:India vs Englandmalayalam newssports newsKL RahulVirat Kohli
News Summary - kl rahul imitates ronaldo-sports news
Next Story