രാഹുൽ നാലാം നമ്പറിൽ അനുയോജ്യൻ ‑വെങ്സർക്കാർ
text_fieldsന്യൂഡൽഹി: ലോകകപ്പിൽ ഇന്ത്യൻ ടീമിെൻറ നാലാം നമ്പർ സ്ഥാനത്തേക്ക് അനുയോജ്യനായ ബാറ് റ്സ്മാനാണ് ലോകേഷ് രാഹുൽ എന്ന് മുൻ ഇന്ത്യൻ നായകൻ ദിലീപ് വെങ്സർക്കാർ. ഇംഗ്ലണ ്ടിലെ സാഹചര്യങ്ങളിൽ തിളങ്ങാൻ പറ്റിയ സാേങ്കതിക മികവും മത്സരപാകതയും രാഹുലിനുണ്ടെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
‘രോഹിത് ശർമയും ശിഖർ ധവാനുമടങ്ങുന്ന ഒാപണിങ് സഖ്യത്തിെൻറയും മൂന്നാം നമ്പറിൽ ക്യാപ്റ്റൻ വിരാട് കോഹ്ലിയുടെയും മികവിൽ ഇന്ത്യയുടെ മുൻനിര കരുത്തുറ്റതാണ്. നാലാം നമ്പറിൽ രാഹുൽ കൂടിയെത്തുന്നതോടെ ബാറ്റിങ് കരുത്ത് വർധിക്കും’ -ഇന്ത്യ കണ്ട മികച്ച ബാറ്റ്സ്മാനായിരുന്ന ‘കേണൽ’ പറഞ്ഞു.
സ്പെഷലിസ്റ്റ് ഒാപണർ ആണെന്നത് രാഹുലിന് പ്ലസ് പോയൻറാണെന്നും ആദ്യ വിക്കറ്റുകൾ പെെട്ടന്ന് നഷ്ടമാവുന്ന അവസരങ്ങളിൽ ഇൗ പരിചയം താരത്തിന് ഗുണം ചെയ്യുമെന്നും വെങ്സർക്കാർ വിലയിരുത്തി. 1979, 1983, 1987 ലോകകപ്പുകളിൽ കളിച്ചിട്ടുണ്ട് വെങ്സർക്കാർ. ഇതിൽ രണ്ടും ഇംഗ്ലണ്ടിലായിരുന്നു.
