മാഞ്ചസ്റ്റർ: റെക്കോഡുകളുടെ തോഴനായ ഇന്ത്യൻ നായകൻ വിരാട് കോഹ്ലിയുടെ കിരീടത ്തിൽ ഒരു പൊൻതൂവൽകൂടി. അന്താരാഷ്ട്ര കരിയറിൽ അതിവേഗം 20,000 റൺസ് തികക്കുന്ന താരമെന ്ന റെക്കോഡാണ് ഇന്ത്യൻ റൺമെഷീൻ സ്വന്തമാക്കിയത്.
ഇതിഹാസ താരങ്ങളായ ഇന്ത്യയുടെ സചിൻ ടെണ്ടുൽകറും വിൻഡീസിെൻറ ബ്രയാൻ ലാറയും ഏറക്കാലമായി കൈയടക്കിവെച്ചിരുന്ന റെക്കോഡാണ് ഇന്ത്യ-വെസ്റ്റിൻഡീസ് മത്സരത്തിൽ കോഹ്ലി സ്വന്തമാക്കിയത്. 20,000 പൂർത്തിയാക്കാൻ സചിനും ലാറയും 453 ഇന്നിങ്സുകൾ വീതമെടുത്തപ്പോൾ 417 ഇന്നിങ്സുകളിൽ നിന്നായാണ് കോഹ്ലി നാഴികക്കല്ല് പിന്നിട്ടത്.
മത്സരം തുടങ്ങുേമ്പാൾ റെക്കോഡിലെത്താൻ 37 റൺസ് മാത്രം മതിയായിരുന്ന കോഹ്ലി ഇന്ത്യൻ ഇന്നിങ്സിെൻറ 25ാം ഒാവറിൽ റെക്കോഡ് പിന്നിട്ടു. സചിനും രാഹുൽ ദ്രാവിഡിനും ശേഷം 20,000 ക്ലബിലെത്തുന്ന മൂന്നാമത്തെ ഇന്ത്യൻ ബാറ്റ്സ്മാനും ലോകത്തെ 12ാമനുമാണ് കോഹ്ലി.
ഏകദിനത്തിൽ 11087, ടെസ്റ്റിൽ 6613, ട്വൻറി20യിൽ 2263 എന്നിങ്ങനെയാണ് കോഹ്ലിയുടെ റൺ സമ്പാദ്യം. ലോകകപ്പിൽ തുടർച്ചയായി നാല് അർധസെഞ്ച്വറി നേടുന്ന മൂന്നാം ക്യപ്റ്റനും കൂടിയായി കോഹ്ലി ഇന്ന്. ദക്ഷിണാഫ്രിക്കയുടെ െഗ്രയിം സ്മിത്ത് (2007) ആസ്ട്രേലിയയുടെ ആരോൺ ഫിഞ്ച് (2019) എന്നിവരാണ് മറ്റ് രണ്ട് ക്യാപ്റ്റന്മാർ.