Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightകേരളത്തി​െൻറ സെമി...

കേരളത്തി​െൻറ സെമി പ്രതീക്ഷ മങ്ങുന്നു;​ വിദര്‍ഭക്ക്​ കൂറ്റൻ ലീഡ്​

text_fields
bookmark_border
fazal-m.jpg
cancel

സൂറത്ത്: രഞ്ജി ട്രോഫി ക്വാര്‍ട്ടറിൽ കേരളത്തിനെതിരെ വിദര്‍ഭക്ക്​ 503 റൺസി​​​െൻറ കൂറ്റൻ​ ലീഡ്​. ഒാപണർ എഫ്​.വൈ ഫസലി​​​െൻറയും  (112) എ.വി വാങ്കഡെയുടെയും (107) സെഞ്ച്വറിയുടെ മികവിൽ നാലാം ദിനം അവസാനിച്ചപ്പോൾ​ ആറ്​​ വിക്കറ്റിന്​ വിദർഭ 431 റൺസെടുത്തിട്ടുണ്ട്​.

വസീം ജാഫർ (58) ഗണേഷ്​ സതിഷ്​ (65) എന്നിവർ അർധസെഞ്ച്വറി നേടി. സമനിലയിൽ കലാശിക്കാൻ സാധ്യതയുള്ള മൽസരത്തിൽ ലീഡ്​ വർധിപ്പിച്ച് സെമിയുറപ്പാക്കാനായിരുന്നു​ വിധർഭയുടെ ശ്രമം. 

നേരത്തെ വിദർഭ ഒന്നാമിന്നിങ്​സിൽ ഉയർത്തിയ 246 റൺസ് പിന്തുടർന്ന കേരളം 176 റൺസെടുക്കുന്നതിനിടെ പുറത്തായിരുന്നു. അഞ്ച് വിക്കറ്റ് വീഴ്ത്തിയ വിദർഭ താരം ഗുർഭാനിയാണ് കേരളത്തിന്‍റെ പ്രതീക്ഷകൾ തല്ലിക്കെടുത്തിയത്. മൂന്നാം ദിനം രണ്ടു വിക്കറ്റ് നഷ്ടത്തിൽ 32 റൺസെന്ന നിലയിൽ ബാറ്റിങ് ആരംഭിച്ച കേരളത്തി​ന്‍റെ വിക്കറ്റുകൾ തുടർച്ചയായി വിദർഭ ബൗളർമാർ വീഴ്​ത്തുകയായിരുന്നു.

കേരളത്തിന്​ വേണ്ടി ജലജ്​ സ​ക്​സേന മൂന്നും അക്ഷയ്​ കെ.സി രണ്ടും ബേസിൽ തമ്പി ​ഒന്നും വിക്കറ്റുകൾ വീഴ്​ത്തി.


 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Malayalam Sports NewsRanji Trophy 2017KERALA VS VIDARBHA
News Summary - KERALA VS VIDARBHA RANJI TROPHY-SPORTS NEWS
Next Story