Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightകെ.സി. അക്ഷയിന്​ അഞ്ചു...

കെ.സി. അക്ഷയിന്​ അഞ്ചു വിക്കറ്റ്​; വിദർഭ 246ന്​ പുറത്ത്​, കേരളം രണ്ടിന്​ 32

text_fields
bookmark_border
Akshay_KC-RANJI.jpg
cancel

സൂറത്ത്​: ലാൽഭായ്​ കോൺ​​ട്രാക്​ടർ സ്​റ്റേഡിയത്തിൽ വെള്ളിയാഴ്ച​ ​വിക്കറ്റ്​ മഴയുടെ ദിനമായിരുന്നു. രഞ്​ജി ട്രോഫിയിൽ സെമി ഫൈനൽ സ്വപ്​നവുമായിറങ്ങിയ കേരളം വിദർഭക്കെതിരെ പന്തുകൊണ്ട്​ ഇന്ദ്രജാലം കാണിച്ച്​ കൈയടി നേടിയതിനു പിന്നാലെ എതിരാളികളും വിക്കറ്റ്​കൊയ്​തു​ തുടങ്ങി. ഇനി, മൂന്നാം ദിനമായ ശനിയാഴ്​ച കാറ്റ്​ മാറിവീശ​ി, റൺമഴയാവ​െട്ടയെന്ന്​ പ്രാർഥിക്കാം.

കേരളം കൊതിച്ചപോലെ വിക്കറ്റുകൾ പെരുമഴയായി വീണപ്പോൾ വിദർഭയുടെ ഒന്നാം ഇന്നിങ്​സ്​ 246ൽ അവസാനിച്ചു. പ്രതീക്ഷയോടെ മറുപടി ബാറ്റിങ്​​ ആരംഭിച്ച കേരളത്തിന്​ നൈറ്റ്​വാച്ച്​മാൻ ഉൾപ്പെടെ രണ്ടു പേരെ ഏഴ്​ ഒാവറിനിടയിൽ നഷ്​ടമായി. ഒാപണർ മുഹമ്മദ്​ അസ്​ഹറുദ്ദീൻ (8), സന്ദീപ്​ വാര്യർ (0)എന്നിവർ പുറത്തായപ്പോൾ കേരളം രണ്ടു വിക്കറ്റ് നഷ്​ടത്തിൽ 32 റൺസ്​ എന്ന നിലയിലാണ്​. അതിഥി താരം ജലജ്​ സക്​സേനയും (13), രോഹൻ പ്രേമുമാണ്​ (5) ക്രീസിൽ. ഇനി മൂന്നാം ദിനത്തിൽ പിടിച്ചുനിന്ന്​ ബാറ്റ്​ വീശി ഒന്നാം ഇന്നിങ്​സ്​ ലീഡ്​ നേടാനാവും കേരളത്തി​​െൻറ ശ്രമം.

പിച്ചിലെ നനവ്​ മൂലം ആദ്യ ദിനം മുക്കാൽ സമയവും കളി മുടങ്ങിയെങ്കിൽ വെള്ളിയാഴ്​ച മാനവും മണ്ണും മികച്ച ഫോമിലായി. മൂന്നിന്​ 45 എന്ന നിലയിൽ ക്രീസിലെത്തിയ വിദർഭയെ അഞ്ചുവിക്കറ്റ്​ പ്രകടനവുമായി അക്ഷയ്​ കെ.സി. പിടിച്ചുകെട്ടി. സീസണിൽ അക്ഷയി​​െൻറ രണ്ടാം അഞ്ചുവിക്കറ്റ്​ പ്രകടനമാണിത്​. ഒമ്പതിന്​ 193 എന്ന നിലയിലേക്ക്​ കൂപ്പുകുത്തിയ വിദർഭ 200നുള്ളിൽ പുറത്താവുമെന്ന്​ കേരള ക്യാമ്പ്​ സ്വപ്​നം കണ്ടെങ്കിലും വാലറ്റം തിരിഞ്ഞുകുത്തി. വഖാരെ (27 നോട്ടൗട്ട്​), ലളിത്​ യാദവ്​ (24) എന്നിവർ നടത്തിയ ചെറുത്തുനിൽപിൽ പത്താം വിക്കറ്റിൽ പിറന്നത്​ 53 റൺസ്​. വിക്കറ്റ്​കീപ്പർ അക്ഷയ്​ വഡ്​കർ ( 53) ടോപ്​ സ്​കോററായപ്പോൾ, കരൺ ശർമയും (31), ആദിത്യ സർവാതെയും (36) നിർണായക സംഭാവന നൽകി. അക്ഷയ്​ കെ.സിക്ക്​ പുറമെ ജലജ്​ സക്​സേന മൂന്നും ബേസിൽ തമ്പി, എം.ഡി. നിധീഷ്​ എന്നിവർ ഒാരോ വിക്കറ്റും വീഴ്​ത്തി. 

മറ്റു ക്വാർട്ടർ സ്കോർ
മുംബൈ 173, കർണാടക 395/6;
മധ്യപ്രദേശ്​ 338, ഡൽഹി 180/2;
ബംഗാൾ 354, ഗുജറാത്ത്​ 180/6.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ranji trophymalayalam newssports newsCricket Newskeralam vs vidarbha
News Summary - KERALA VS VIDARBHA RANJI TROPHY SPORTS NEWS
Next Story