Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightഉത്തപ്പ മിന്നി;...

ഉത്തപ്പ മിന്നി; വിദർഭയെ വീഴ്​ത്തി കേരളം

text_fields
bookmark_border
kerala-vidrbha
cancel

തി​രു​വ​ന​ന്ത​പു​രം: ക്യാ​പ്​​റ്റ​ൻ റോ​ബി​ൻ ഉ​ത്ത​പ്പ​യു​ടെ വെ​ടി​ക്കെ​ട്ട്​ ബാ​റ്റി​ങ്​ മി​ക​വി​ൽ ക​രു ​ത്ത​രാ​യ വി​ദ​ർ​ഭ​യെ 26 റ​ൺ​സി​ന്​ ത​ക​ർ​ത്ത്​ സ​യ്യി​ദ്​ മു​ഷ്താ​ഖ് അ​ലി ട്വ​ൻ​റി 20 ടൂ​ർ​ണ​മ​െൻറി​ൽ കേ​ര​ള​ ത്തി​ന്​ തു​ട​ര്‍ച്ച​യാ​യ മൂ​ന്നാം ജ​യം. ക​ഴി​ഞ്ഞ നാ​ല്​ മ​ത്സ​ര​ങ്ങ​ളും വി​ജ​യി​ച്ച്​ ഗ്രൂ​പ്പി​ൽ ഒ​ന്നാം സ്​​ഥാ​ന​ത്തു​ള്ള വി​ദ​ർ​ഭ​യു​ടെ പ്ര​തീ​ക്ഷ ത​ക​ർ​ത്ത പ്ര​ക​ട​ന​മാ​യി​രു​ന്നു കേ​ര​ള​ത്തി​േ​ൻ​റ​ത്.

തു​മ്പ സ​െൻറ്​ സേ​വ്യേ​ഴ്‌​സ് ഗ്രൗ​ണ്ടി​ല്‍ ടോ​സ്​ നേ​ടി​യ വി​ദ​ർ​ഭ ആ​തി​ഥേ​യ​രെ ബാ​റ്റി​ങ്ങി​ന​യ​ച്ച​തും തി​ക​ഞ്ഞ ആ​ത്മ​വി​ശ്വാ​സ​ത്തി​ലാ​യി​രു​ന്നു. പ​ക്ഷേ, ടോ​സ് ന​ഷ്​​ട​പ്പെ​ട്ട​ത്​ ത​ങ്ങ​ൾ​ക്ക്​ ഗു​ണ​മെ​ന്ന നി​ല​ക്ക്​ ബാ​റ്റ്​ വീ​ശി​യ ഉ​ത്ത​പ്പ​യും കൂ​ട്ട​രും നി​ശ്ചി​ത 20 ഒാ​വ​റി​ൽ അ​ടി​ച്ചു​കൂ​ട്ടി​യ​ത്​ ഏ​ഴ് വി​ക്ക​റ്റ് ന​ഷ്​​ട​ത്തി​ല്‍ 162 റ​ൺ​സ്. മ​റു​പ​ടി ബാ​റ്റി​ങ്ങി​നി​റ​ങ്ങി​യ വി​ദ​ര്‍ഭ​ക്ക്​ ഏ​ഴ് വി​ക്ക​റ്റ് ന​ഷ്​​ട​ത്തി​ൽ 136 റ​ണ്‍സെ​ടു​ക്കാ​നേ സാ​ധി​ച്ചു​ള്ളൂ.

ക​ഴി​ഞ്ഞ മ​ത്സ​ര​ങ്ങ​ളി​ൽ ഫോം ​ക​ണ്ടെ​ത്താ​ൻ വി​ഷ​മി​ച്ച റോ​ബി​ൻ ഉ​ത്ത​പ്പ ത​ക​ർ​പ്പ​ൻ പ്ര​ക​ട​ന​മാ​ണ്​ പു​റ​ത്തെ​ടു​ത്ത​ത്. അ​ഞ്ച്​ സി​ക്​​സ​റു​ക​ളും ര​ണ്ട്​ ഫോ​റും ഉ​ൾ​പ്പെ​ടെ 39 പ​ന്തി​ല്‍ 69 റ​ണ്‍സ് നേ​ടി പു​റ​ത്താ​കാ​തെ നി​ന്ന ഉ​ത്ത​പ്പ​യു​ടെ ബാ​റ്റി​ങ്ങാ​ണ് മ​റ്റൊ​രു ജ​യം കൂ​ടി കേ​ര​ള​ത്തി​ന്​ സ​മ്മാ​നി​ച്ച​ത്. 39 റ​ൺ​സ്​ നേ​ടി സ​ച്ചി​ൻ ബേ​ബി ഉ​ത്ത​പ്പ​ക്ക്​ മി​ക​ച്ച പി​ന്തു​ണ ന​ൽ​കി. 29 റ​ണ്‍സ് നേ​ടി​യ അ​ക്ഷ​യ് വി​നോ​ദ് വ​ഡ്ക്കാ​റും 28 റ​ൺ​സ്​ നേ​ടി​യ അ​ക്ഷ​യ്​ ക​ർ​ണേ​വ​റു​മാ​ണ്​ വി​ദ​ര്‍ഭ​ക്കു​വേ​ണ്ടി ഭേ​ദ​പ്പെ​ട്ട സ്​​കോ​ർ നേ​ടി​യ​ത്.

കേ​ര​ള​ത്തി​നാ​യി സ​ന്ദീ​പ് വാ​ര്യ​ര്‍ മൂ​ന്നും കെ.​എം. ആ​സി​ഫ്, അ​ക്ഷ​യ് ച​ന്ദ്ര​ന്‍, ജ​ല​ജ് സ​ക്‌​സേ​ന എ​ന്നി​വ​ര്‍ ഓ​രോ വി​ക്ക​റ്റും വീ​ഴ്ത്തി. സ​ഞ്ജു സാം​സ​ണ്‍ നി​രാ​ശ​പ്പെ​ടു​ത്തി. അ​ഞ്ച്​ പ​ന്ത്​ നേ​രി​ട്ട്​ ഒ​മ്പ​ത്​ റ​ൺ​സു​മാ​യി അ​ദ്ദേ​ഹം മ​ട​ങ്ങി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newssports newsVidrbhaSyyid mushthaq ali tournamentKerala News
News Summary - Kerala victory against vidrbha-Sports news
Next Story