Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightനിർണായക മത്സരത്തിൽ...

നിർണായക മത്സരത്തിൽ ഹിമാചലിനെതിരെ നാടകീയ ജയവുമായി കേരളം

text_fields
bookmark_border
kerala-ranji-trophi
cancel

ഷിംല: അതിനിർണായക മത്സരത്തിൽ ചങ്കുറപ്പോടെ പൊരുതിയ കേരളം ഉജ്ജ്വല ജയവുമായി രഞ്​ജി ട്രോഫി ക്രിക്കറ്റ്​ ടൂർണമ ​െൻറിൽ നോക്കൗട്ട്​ റൗണ്ടിലേക്കു​ മുന്നേറി. അവസാന കളിയിൽ ഹിമാചൽപ്രദേശിനെ അഞ്ചു​ വിക്കറ്റിന്​ തകർത്ത കേരളം ബി ഗ്രൂപ്പിൽ ഒന്നാമതും എ, ബി ഗ്രൂപ്പുകളിൽനിന്ന്​ അവസാന എട്ടിലേക്ക്​ മുന്നേറുന്ന അഞ്ചു​ ടീമുകളിൽ അവസാന സ്ഥാനക്ക ാരുമായാണ്​ തുടർച്ചയായ രണ്ടാം തവണയും നോക്കൗട്ട്​ റൗണ്ടുറപ്പിച്ചത്​.

പ്രമുഖ ടീമുകൾ മാറ്റുരക്കുന്ന എ, ബി ഗ്രൂപ്പുകളിലെ 18 ടീമുകളിൽ മുന്നിലെത്തുന്ന അഞ്ച്​ ടീമുകളും സി ഗ്രൂപ്പിലെ ആദ്യ രണ്ടു​ സ്ഥാനക്കാരും പ്ലേറ്റ്​ ഗ് രൂപ്പിലെ ജേതാക്കളുമാണ്​ ക്വാർട്ടറിൽ കടന്നത്​. എ ഗ്രൂപ്പിലെ വിദർഭ (29), സൗരാഷ്​ട്ര (29), കർണാടക (27) എന്നീ ടീമുകൾ ആദ്യ മൂന്നു​ സ്ഥാനങ്ങൾ കരസ്ഥമാക്കിയപ്പോൾ ഗുജറാത്ത്​, ബറോഡ, ബി ഗ്രൂപ്പിലെ കേരളം എന്നീ ടീമുകൾ​ 26 പോയൻറ്​ വീതം നേടി തുല്യനിലയിലായി. മൂന്നിൽ രണ്ടു ടീമുകൾക്കു​ മാത്രമേ യോഗ്യത നേടാനാവൂ എന്ന അവസ്ഥയിൽ മികച്ച റൺകോഷ്യൻറ്​ പരിഗണിച്ചപ്പോൾ ബറോഡയെ (1.057) പിന്തള്ളി ഗുജറാത്തും (1.300) കേരളവും (1.156) മുന്നേറുകയായിരുന്നു. സി ഗ്രൂപ്പിലെ ആദ്യ രണ്ടു​ സ്ഥാനക്കാരായി രാജസ്​ഥാനും ഉത്തർപ്രദേശും പ്ലേറ്റ്​ ഗ്രൂപ്​ ജേതാക്കളായി ഉത്തരാഖണ്ഡും ക്വാർട്ടറിൽ കടന്നു.

ക്യാപ്​റ്റൻ സചിൻ ബേബിയുടെ നേതൃത്വത്തിൽ ബാറ്റ്​സ്​മാന്മാർ നടത്തിയ മികച്ച പ്രകടനമാണ്​ കേരളത്തിന്​ തുണയായത്​. സചിൻ 92 റൺസുമായി മുന്നിൽനിന്ന്​ നയിച്ചപ്പോൾ ഒാപണറായി സ്ഥാനക്കയറ്റം കിട്ടിയ വിനൂപ്​ ​മനോഹരൻ (96), സഞ്​ജു സാംസൺ (61 നോട്ടൗട്ട്​) എന്നിവരുടെ പ്രകടനവ​ും നിർണായകമായി. സ്​കോർബോർഡ്​ ഹിമാചൽപ്രദേശ്​: 297, 285/8 ഡിക്ല. കേരളം: 286, 299/5.

ക്വാർട്ടറിലേക്ക്​ മുന്നേറണമെങ്കിൽ വിജയം അനിവാര്യമായിരുന്നതിനാൽ അവസാന ദിവസം ഹിമാചലിനും കേരളത്തിനും ജീവന്മരണപോരാട്ടത്തി​േൻറതായിരുന്നു. സമനിലകൊണ്ട്​ കാര്യമില്ലാത്തതിനാൽ തലേദിവസത്തെ എട്ടിന്​ 285 എന്ന സ്​കോറിൽതന്നെ ഹിമാചൽ രണ്ടാം ഇന്നിങ്​സ്​ ഡിക്ലയർ ചെയ്​തു. വിജയത്തിലേക്ക്​ ബാറ്റുവീശാൻ അപ്രതീക്ഷിത തന്ത്രവുമായാണ്​ കേരളം ഇറങ്ങിയത്​. ഫോമിലല്ലാത്ത വി.എ. ജഗദീശി​​​െൻറ സ്ഥാനത്ത്​​ വിനൂപ്​ മനോഹരൻ ഒാപണിങ്​ വേഷത്തിലെത്തി. കോച്ച്​ ഡേവ്​ വാട്ട്​മോറി​​െൻറ തന്ത്രം വിജയിക്കുന്നതാണ്​ പിന്നീട്​ കണ്ടത്​.

സ്​കോർ 32ൽ നിൽക്കെ ആദ്യ ഇന്നിങ്​സിലെ സെഞ്ച്വറിക്കാരൻ പി. രാഹു​ൽ 14 റൺസിന്​ മടങ്ങിയെങ്കിലും വൺഡൗൺ സിജോമോൻ ജോസഫിന്​ (23) ഒപ്പം 73 റൺസ്​ കൂട്ടുകെട്ടുയർത്തിയ വിനൂപ്​ മൂന്നാം വിക്കറ്റിൽ സചി​​െൻറ കൂടെ സെഞ്ച്വറി കൂട്ടുകെട്ടും കെട്ടിപ്പടുത്തതോടെ കേരളം വിജയം മണത്തു. 206ൽ സെഞ്ച്വറിക്ക്​ നാലു​ റൺസകലെ വിനൂപും തൊട്ടുപിറകെ മുഹമ്മദ് അസ്​ഹറുദ്ദീനും (0) മടങ്ങിയപ്പോൾ തെല്ലൊന്ന്​ പതറിയെങ്കിലും സചിന്​ സഞ്​ജു ക​ൂ​െട്ടത്തിയതോടെ കേരളം വീണ്ടും വിജയട്രാക്കിലായി. 295ൽ സചിൻ വീണെങ്കിലും വിഷ്​ണു വിനോദിനെ (0) സാക്ഷിനിർത്തി സഞ്​ജു ടീമിനെ വിജയതീരത്തെത്തിച്ചു.

ക്വാർട്ടർ പോരാട്ടങ്ങൾ ഇൗമാസം 15 മുതൽ 19 വരെ നടക്കും. വയനാട്​ കൃഷ്​ണഗിരി സ്​റ്റേഡിയത്തിൽ നടക്കുന്ന ക്വാർട്ടറിൽ ഗുജറാത്താണ്​ കേരളത്തി​​െൻറ എതിരാളികൾ. മറ്റു ക്വാർട്ടറുകളിൽ വിദർഭ ഉത്തരാഖണ്ഡിനെയും സൗരാഷ്​ട്ര ഉത്തർപ്രദേശിനെയും കർണാടക രാജസ്​ഥാനെയും നേരിടും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ranji trophyKerala cricket teammalayalam newssports newsCricket News
News Summary - Kerala in ranji Trophy cricket-Sports news
Next Story