Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കേരള രഞ്​ജി ടീമിനെ പ്രഖ്യാപിച്ചു

text_fields
bookmark_border
  • ഭവിന്‍ തക്കര്‍, ജലജ് സക്സേന, ഇക്ബാല്‍ അബ്ദുല്ല അതിഥി താരങ്ങള്‍
കേരള രഞ്​ജി ടീമിനെ പ്രഖ്യാപിച്ചു
cancel

ആലപ്പുഴ: 2016-’17 സീസണിലെ രഞ്ജി ട്രോഫി ക്രിക്കറ്റ് ടൂര്‍ണമെന്‍റിനുള്ള 15 അംഗ കേരള ടീമിനെ പ്രഖ്യാപിച്ചു. രോഹന്‍ പ്രേം ആണ് ടീമിനെ നയിക്കുക. സചിന്‍ ബേബി വൈസ് ക്യാപ്റ്റനും. നിഖിലേഷ് സുരേന്ദ്രന്‍, സന്ദീപ് എസ്. വാര്യര്‍, വി.എ. ജഗദീഷ്, ബേസില്‍ തമ്പി, ഭവിന്‍ തക്കര്‍, മനു കൃഷ്ണന്‍, ജലജ് സക്സേന, റോബര്‍ട്ട് ഫെര്‍ണാണ്ടസ്, സഞ്ജു വിശ്വനാഥ്, എം.ഡി. നിധീഷ്, കെ. മോനിഷ്, വിനോദ് കുമാര്‍, ഇക്ബാല്‍ അബ്ദുല്ല എന്നിവരടങ്ങിയതാണ് ടീം. ബി.സി.സി.ഐ വൈസ് പ്രസിഡന്‍റും കെ.സി.എ പ്രസിഡന്‍റുമായ ടി.സി. മാത്യുവാണ് വാര്‍ത്താസമ്മേളനത്തില്‍ ടീമിനെ പ്രഖ്യാപിച്ചത്. കഴിഞ്ഞ 21 മുതല്‍ ആലപ്പുഴ എസ്.ഡി കോളജ് ഗ്രൗണ്ടില്‍ ടീം സെലക്ഷന് വേണ്ടിയുള്ള പരിശീലനം നടന്നുവരുകയായിരുന്നു. ഏഴ് ബാറ്റ്സ്മാന്‍മാര്‍, ഒരു വിക്കറ്റ് കീപ്പര്‍, രണ്ട് ഓള്‍റൗണ്ടര്‍മാര്‍, അഞ്ച് ഫാസ്റ്റ് ബൗളര്‍മാര്‍ എന്നിവരടങ്ങിയതാണ് കേരള ടീം. സാധാരണ എട്ട് കളികളാണ് കേരളത്തിന് ലഭിക്കാറുള്ളത്.

ഇത്തവണ അത് ഒമ്പതാണ്. യു. മനോജാണ് ടീം മാനേജര്‍. കെ.സി.എ ട്രഷറര്‍ ജയേഷ് ജോര്‍ജ്, കോച്ച് പി. ബാലചന്ദ്രന്‍, ആലപ്പുഴ ജില്ലാ ക്രിക്കറ്റ് അസോസിയേഷന്‍ സെക്രട്ടറി അഡ്വ. ശ്രീജിത്ത് വി. നായര്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു. കേരളത്തിന്‍െറ ആദ്യ മത്സരം ഒക്ടോബര്‍ ആറിന് ജമ്മു-കശ്മീരിനെതിരെയാണ്. ഹൈദരാബാദ്, ഹരിയാന, ഹിമാചല്‍പ്രദേശ്, ത്രിപുര, സര്‍വിസസ്, ഗോവ, ജമ്മു-കശ്മീര്‍, ആന്ധ്ര, ഛത്തിസ്ഗഢ് എന്നീ ടീമുകള്‍ അടങ്ങിയ ഗ്രൂപ് സിയിലാണ് ഇത്തവണ കേരളം. ജമ്മു-കശ്മീരുമായുള്ള കേരളത്തിന്‍െറ ആദ്യ മത്സരം പശ്ചിമബംഗാളിലെ ബംഗാള്‍ ക്രിക്കറ്റ് അക്കാദമി ഗ്രൗണ്ടിലാണ്. മറ്റ് മത്സരങ്ങള്‍:

കേരള-ഹിമാചല്‍പ്രദേശ് ഒക്ടോബര്‍ 13 (ഈഡന്‍ ഗാര്‍ഡന്‍സ്, കൊല്‍ക്കത്ത), കേരള-ഹൈദരാബാദ് ഒക്ടോബര്‍ 20 (കെ.ഐ.ഐ.ടി സ്റ്റേഡിയം, ഭുവനേശ്വര്‍), കേരള-ഛത്തീസ്ഗഢ് ഒക്ടോബര്‍ 27 (ജെ.എസ്.സി.എ ഇന്‍റര്‍നാഷനല്‍ സ്റ്റേഡിയം, റാഞ്ചി), കേരള-ഹരിയാന നവംബര്‍ അഞ്ച് (സവായ് മാന്‍സിങ് സ്റ്റേഡിയം, ജയ്പുര്‍), കേരള-ഗോവ നവംബര്‍ 13 (ബ്രാബോണ്‍ സ്റ്റേഡിയം, മുംബൈ), കേരള-ആന്ധ്ര നവംബര്‍ 21 (ബര്‍സപ്പാറ ക്രിക്കറ്റ് സ്റ്റേഡിയം, ഗുവാഹതി), കേരള-ത്രിപുര നവംബര്‍ 29 (ബാരാബതി സ്റ്റേഡിയം, കട്ടക്ക്), കേരള-സര്‍വിസസ് ഡിസംബര്‍ ഏഴ് (കര്‍ണൈല്‍ സിങ് സ്റ്റേഡിയം, ഡല്‍ഹി).

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - kerala ranji cricket team declared
Next Story