Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_right...

​മി​ന്നി​ത്തി​ള​ങ്ങാ​ൻ  നാ​ല്​ മ​ല​യാ​ളി​ക​ൾ

text_fields
bookmark_border
​മി​ന്നി​ത്തി​ള​ങ്ങാ​ൻ  നാ​ല്​ മ​ല​യാ​ളി​ക​ൾ
cancel
സഞ്ജു വി. സാംസൺ: നിലവിൽ ഡൽഹി ഡെയർെഡവിൾസിെൻറ താരം. 2012ൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിലൂടെയാണ് െഎ.പി.എല്ലിൽ അരങ്ങേറ്റം കുറിക്കുന്നത്. 2013-2015 സീസണിൽ രാജസ്ഥാൻ റോയൽസിനായി കളിച്ചു. 52 മത്സരങ്ങളിൽ 1040 റൺസാണ് സമ്പാദ്യം. 

കരുൺ നായർ:  ഇന്ത്യൻ ടീമിലെ യുവതാരമായ കരുൺ നായരെ ഇത്തവണ ഡൽഹി സ്വന്തമാക്കുകയായിരുന്നു. 2012ൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരുവിലൂടെ െഎ.പി.എല്ലിൽ അരങ്ങേറ്റം. പിന്നീട് 2014, 2015 സീസണിൽ രാജസ്ഥാൻ റോയൽസ് സ്വന്തമാക്കി. 41 മത്സരത്തിൽ 877 റൺസാണ് അടിച്ചുകൂട്ടിയത്. 

സചിൻ ബേബി: 2012, 2013 വർഷങ്ങളിൽ രാജസ്ഥാൻ റോയൽസിലൂടെയാണ് െഎ.പി.എല്ലിൽ എത്തുന്നത്. പിന്നീട് കുറച്ച് ഇടവേളക്കുശേഷം 2016ൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ സ്വന്തമാക്കി. 15 മത്സരങ്ങൾ മാത്രം കളിച്ചിട്ടുള്ള സച്ചിൽ ബേബി 122 റൺസെടുത്തിട്ടുണ്ട്.

ബേസിൽ തമ്പി: 85 ലക്ഷത്തിന് ഗുജറാത്ത് ലയൺസ് സ്വന്തമാക്കിയ ബേസിൽ തമ്പിക്കിത് അരങ്ങേറ്റ െഎ.പി.എല്ലാണ്. കേരളത്തിനായി മികച്ചപ്രകടനം കാഴ്ചവെച്ചതാണ് ഗുജറാത്ത് ലയൺസ് സെലക്ടർമാരുടെ കണ്ണുതുറപ്പിച്ചത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:IPL 2017kerala players
News Summary - kerala players in ipl
Next Story