അ​തി​ശ​യം ഇൗ ​ഉ​യി​ർ​ത്തെ​ഴു​ന്നേ​ൽ​പ്പ്

kerala-cricket

തി​രു​വ​ന​ന്ത​പു​രം: ക്യാ​പ്​​റ്റ​ൻ സ​ചി​ൻ ബേ​ബി​യു​ടെ​യും വി​ഷ്​​ണു വി​നോ​ദി​​െൻറ​യും  വെ​ടി​ക്കെ​ട്ട്​  സെ​ഞ്ച്വ​റി​ക​ളു​ടെ മി​ക​വി​ൽ കേ​ര​ളം ര​ഞ്​​ജി ട്രോ​ഫി​യി​ൽ മ​ധ്യ​പ്ര​ദേ​ശി​നെ​തി​രെ ഫീ​നി​ക്​​സ്​ പ​ക്ഷി​യെ ​േപാ​ലെ ഉ​യി​ർ​ത്തെ​ഴു​ന്നേ​റ്റു. ഇ​ന്നി​ങ്സ്​ തോ​ൽ​വി​യി​ലേ​ക്ക്​ കൂ​പ്പു​കു​ത്തി​യ അ​വ​സ്ഥ​യി​ൽ​നി​ന്നാ​ണ്​ ഇൗ ​തി​രി​ച്ചു​വ​ര​വ്. മ​ത്സ​ര​ത്തി​​െൻറ മൂ​ന്നാം​ദി​ന​ത്തെ ക​ളി  അ​വ​സാ​നി​ച്ച​പ്പോ​ൾ കേ​ര​ളം 125 റ​ൺ​സി​​െൻറ ലീ​ഡും  നേ​ടി.  

265 റ​ൺ​സി​​െൻറ ഒ​ന്നാം ഇ​ന്നി​ങ്സ്​ ലീ​ഡ്​ വ​ഴ​ങ്ങി ര​ണ്ടാം ഇ​ന്നി​ങ്സ്​ ആ​രം​ഭി​ക്ക​വെ നാ​ലു​വി​ക്ക​റ്റി​ന്​ 38 എ​ന്ന പ​രി​താ​പ​ക​ര​മാ​യ അ​വ​സ്ഥ​യി​ലാ​ണ്​ മൂ​ന്നാം ദി​നം ക​ളി തു​ട​ങ്ങി​യ കേ​ര​ളം സ​ചി​ൻ ബേ​ബി​യു​ടെ​യും (143), വി​ഷ്​​ണു വി​നോ​ദി​​െൻറ​യും (155 നോ​ട്ടൗ​ട്ട്) സെ​ഞ്ച്വ​റി​ക​ളു​ടെ മി​ക​വി​ൽ എ​ട്ട്​ വി​ക്ക​റ്റ്​ ന​ഷ്​​ട​ത്തി​ൽ 390 റ​ൺ​സ്​ എ​ന്ന മി​ക​ച്ച​നി​ല​യി​ലാ​ണി​പ്പോ​ൾ. നാ​ലാം​ദി​ന​ത്തി​ൽ ഉ​ച്ച​ഭ​ക്ഷ​ണം വ​രെ പി​ടി​ച്ചു​നി​ന്ന്​ മി​ക​ച്ച ബൗ​ളി​ങ്​ കൂ​ടി പു​റ​ത്തെ​ടു​ത്താ​ൽ മ​ത്സ​രം സ​മ​നി​ല​യി​ലേ​ക്കോ അ​ല്ലെ​ങ്കി​ൽ വി​ജ​യ​ത്തി​ലേ​ക്കോ എ​ത്തി​ക്കാ​നും സാ​ധി​ച്ചേ​ക്കും.

തു​മ്പ സ​െൻറ്​ സേ​വി​യേ​ഴ്​​സ്​ ഗ്രൗ​ണ്ടി​ൽ മൂ​ന്നാം ദി​നം നാ​ല്​ വി​ക്ക​റ്റ്​ ന​ഷ്​​ട​ത്തി​ൽ 38 റ​ൺ​സ്​ എ​ന്ന സ്​​കോ​റി​ൽ ക​ളി തു​ട​ങ്ങി​യ കേ​ര​ള​ത്തി​​െൻറ സ്​​കോ​ർ 80 ലെ​ത്തി​യ​പ്പോ​ൾ വി.​എ. ജ​ഗ​ദീ​ഷി​നെ (26) ന​ഷ്​​ട​പ്പെ​ട്ടു. തു​ട​ർ​ന്ന്​ ക്രീ​സി​ലെ​ത്തി​യ സ​ഞ്​​ജു വി. ​സാം​സ​ണു​മാ​യി ചേ​ർ​ന്ന്​ ഇ​ന്നി​ങ്സ്​ മു​ന്നോ​ട്ട്​ ന​യി​ക്കാ​ൻ സ​ചി​ൻ ബേ​ബി ശ്ര​മി​ക്കു​ന്നി​തി​നി​ടെ മി​ക​ച്ച തു​ട​ക്കം കി​ട്ടി​യ സ​ഞ്​​ജു (19) റ​ൺ​ഒൗ​ട്ടാ​യി. സ്​​കോ​ർ 6-100. എ​ന്നാ​ൽ, പി​ന്നീ​ടെ​ത്തി​യ വി​ഷ്​​ണു​വി​നോ​ദും സ​ചി​ൻ ബേ​ബി​യും ചേ​ർ​ന്ന്​ ഏ​ഴാം വി​ക്ക​റ്റി​ൽ പ​ടു​ത്തു​യ​ർ​ത്തി​യ 199 റ​ൺ​സി​​െൻറ കൂ​ട്ടു​കെ​ട്ട്​ ഇ​ന്നി​ങ്​​സ്​ പ​രാ​ജ​യം ഒ​ഴി​വാ​ക്കി. സ്​​കോ​ർ 299 ലെ​ത്തി​യ​പ്പോ​ൾ 14 ഫോ​റും മൂ​ന്ന്​ സി​ക്​​സും ഉ​ൾ​പ്പെ​ടെ 143 റ​ൺ​സ്​ നേ​ടി​യ സ​ചി​ൻ ബേ​ബി​യെ ന​ഷ്​​ട​പ്പെ​ട്ടു. 

സ​ചി​ൻ മ​ട​ങ്ങി​യെ​ങ്കി​ലും വി​ഷ്​​ണു വി​നോ​ദ്​ ​െഎ.​പി.​എ​ൽ വെ​ടി​ക്കെ​ട്ട്​ തു​ട​രു​ക​യാ​യി​രു​ന്നു. ഒ​രു റ​ണ്ണെ​ടു​ത്ത കെ.​സി. അ​ക്ഷ​യി​നെ ന​ഷ്​​ട​പ്പെ​െ​ട്ട​ങ്കി​ലും വി​ഷ്​​ണു പോ​രാ​ട്ടം തു​ട​ർ​ന്നു. 18 ഫോ​റും ഒ​രു സി​ക്​​സു​മാ​യി 155 റ​ൺ​സു​മാ​യി വി​ഷ്​​ണു കേ​ര​ള​ത്തെ 390 എ​ന്ന മി​ക​ച്ച സ്​​കോ​റി​ലേ​ക്ക്​ ന​യി​ച്ചു. 30 റ​ൺ​സു​മാ​യി ബേ​സി​ൽ ത​മ്പി മി​ക​ച്ച പി​ന്തു​ണ​യു​മാ​യി ഒ​പ്പ​മ​ു​ണ്ട്. മ​ധ്യ​പ്ര​ദേ​ശി​നു​വേ​ണ്ടി കു​ൽ​ദീ​പ്​ സെ​ൻ മൂ​ന്നും ആ​വേ​ഷ്​​ഖാ​ൻ ര​ണ്ടും മി​ഹി​ർ ഹി​ർ​വാ​നി, ശ​ര​ൺ​ഷ്​ ജ​യി​ൻ എ​ന്നി​വ​ർ ഒാ​രോ വി​ക്ക​റ്റ്​ വീ​ത​വും നേ​ടി. ആ​ദ്യ ഇ​ന്നി​ങ്സി​ൽ കേ​ര​ളം 63ഉം ​മ​ധ്യ​പ്ര​ദേ​ശ്​ 328 ഉം ​റ​ൺ​സാ​ണ്​ നേ​ടി​യ​ത്. 

Loading...
COMMENTS