Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range രഞ്ജി ക്രിക്കറ്റ്: കേരളം തകർന്നു; ഗുജറാത്ത് ജയത്തിലേക്ക്
text_fieldsbookmark_border
നാദിയാദ് (ഗുജറാത്ത്): രഞ്ജി ട്രോഫി ക്രിക്കറ്റിൽ രണ്ടാം ഇന്നിങ്സിൽ കേരളം 203 റൺസിന് പുറത്തായി. 99 റൺസ് ലീഡ് വഴങ്ങി രണ്ടാം ഇന്നിങ്സിനിറങ്ങിയ കേരളം, ക്യാപ്റ്റൻ സചിൻ ബേബിയുടെയും (59) അരുൺ കാർത്തികിെൻറയും (69) മധ്യനിരയിലെ പ്രകടനത്തിലാണ് 203 റൺസെടുത്തത്. 105 റൺസിെൻറ വിജയലക്ഷ്യവുമായി ക്രീസിലിറങ്ങിയ ഗുജറാത്ത്, ഒരു വിക്കറ്റ് നഷ്ടത്തിൽ 22 റൺസ് എടുത്തു. പ്രിയങ്ക് പാഞ്ചാലും (13), ചിതൻ ഗജ (0) യുമാണ് ക്രീസിൽ. സമിത് ഗോയലിെൻറ (0) വിക്കറ്റാണ് ഗുജറാത്തിന് നഷ്ടമായത്. ഒരു ദിനം ബാക്കിനിൽക്കെ ഗുജറാത്തിന് ജയം 83 റൺസ് അകലെയാണ്.
മൂന്നാം ദിനം ഗുജറാത്തിനെ 307 റൺസിന് പുറത്താക്കിയ കേരളം തകർച്ചയോടെയാണ് രണ്ടാം ഇന്നിങ്സ് ആരംഭിച്ചത്. ഒാപണർ മുഹമ്മദ് അസ്ഹറുദ്ദീൻ പൂജ്യത്തിന് പുറത്തായി. പിന്നീടുള്ളവർക്കും ഗുജറാത്ത് ബൗളർമാർക്കു മുന്നിൽ പിടിച്ചുനിൽക്കാനായില്ല. ജലജ് സക്സേന (15), രോഹൻ പ്രേം (9), സഞ്ജു വി. സാംസൺ (28) എന്നിവർ പുറത്തായതോടെ, നാലിന് 59 എന്ന നിലയിൽ തകർന്നിരുന്നു. പിന്നീടെത്തിയ സചിൻ ബേബിയും അരുൺ കാർത്തികുമാണ് ഇന്നിങ്സ് തോൽവി ഒഴിവാക്കിയത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story