Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightഹി​മാ​ച​ല്‍...

ഹി​മാ​ച​ല്‍ പ്ര​ദേ​ശി​നെ 169 റ​ണ്‍സി​ന് തോ​ല്‍പി​ച്ച് കേരളം

text_fields
bookmark_border
ഹി​മാ​ച​ല്‍ പ്ര​ദേ​ശി​നെ 169 റ​ണ്‍സി​ന് തോ​ല്‍പി​ച്ച് കേരളം
cancel
കൊ​ച്ചി: ക്യാ​പ്റ്റ​ന്‍ കെ. ​തി​മ്മ​പ്പ​യ്യ മെ​മ്മോ​റി​യ​ല്‍ കെ.​എ​സ്.​സി.​എ ട്രോ​ഫി​യി​ല്‍ കേ​ര​ളം ഹി​മാ​ച​ല്‍ പ്ര​ദേ​ശി​നെ 169 റ​ണ്‍സി​ന് തോ​ല്‍പി​ച്ചു. ആ​ദ്യ ഇ​ന്നി​ങ്‌​സി​ല്‍ കേ​ര​ളം 312 റ​ണ്‍സെ​ടു​ത്തു. ക്യാ​പ്​​റ്റ​ൻ സ​ചി​ന്‍ ബേ​ബി സെ​ഞ്ച്വ​റി നേ​ടി​യ​പ്പോ​ൾ (125), സ​ല്‍മാ​ന്‍ നി​സാ​ര്‍ (79), മി​ഥു​ന്‍ (65) എ​ന്നി​വ​ർ മി​ക​ച്ച പ്ര​ക​ട​നം കാ​ഴ്ച​െ​വ​ച്ചു.

മ​റു​പ​ടി ബാ​റ്റി​ങ്ങി​നി​റ​ങ്ങി​യ ഹി​മാ​ച​ല്‍ പ്ര​ദേ​ശി​ന് 175 റ​ണ്‍സെ​ടു​ക്കാ​നെ ക​ഴി​ഞ്ഞു​ള്ളൂ. കേ​ര​ള​ത്തി​നു​വേ​ണ്ടി അ​ക്ഷ​യ് ച​ന്ദ്ര​നും മി​ഥു​നും മൂ​ന്ന്​ വി​ക്ക​റ്റ്​ വീ​തം നേ​ടി. സ​ന്ദീ​പ് വാ​ര്യ​രും ജ​ല​ജ് സ​ക്‌​സേ​ന​യും ര​ണ്ട്​ വി​ക്ക​റ്റ്​ വീ​തം വീ​ഴ്​​ത്തി.

ര​ണ്ടാം ഇ​ന്നി​ങ്‌​സി​ലും തി​ള​ങ്ങി​യ കേ​ര​ളം ഏ​ഴു വി​ക്ക​റ്റ് ന​ഷ്​​ട​ത്തി​ല്‍ 214 റ​ണ്‍സെ​ടു​ത്ത് ഹി​മാ​ച​ലി​നെ ബാ​റ്റി​ങ്ങി​ന് അ​യ​ക്കു​ക​യാ​യി​രു​ന്നു. രാ​ഹു​ല്‍ (73), അ​ക്ഷ​യ് ച​ന്ദ്ര​ന്‍ (50), സ​ചി​ന്‍ ബേ​ബി (35) എ​ന്നി​വ​ർ തി​ള​ങ്ങി. ജ​യി​ക്കാ​ന്‍ 325 റ​ണ്‍സ് വേ​ണ്ടി​യി​രു​ന്ന ഹി​മാ​ച​ൽ 182 റ​ണ്‍സി​ന് പു​റ​ത്താ​യി. മി​ഥു​ന്‍ ആ​റ്​ വി​ക്ക​റ്റും സ​ചി​ന്‍ ബേ​ബി മൂ​ന്നു വി​ക്ക​റ്റും നേ​ടി.
 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala cricketmalayalam newssports newsCricket News
News Summary - kerala cricket- Sports news
Next Story