Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightപു​തു​വ​ർ​ഷ​ത്തി​ൽ...

പു​തു​വ​ർ​ഷ​ത്തി​ൽ കേ​ര​ള​ത്തി​ന്​ ക്രി​ക്ക​റ്റ്​ ഉ​ത്സ​വം

text_fields
bookmark_border
Sports-Hub
cancel

ക​ൽ​പ​റ്റ: പു​തു​വ​ർ​ഷ​ത്തി​ൽ കേ​ര​ള​ത്തെ കാ​ത്തി​രി​ക്കു​ന്ന​ത്​ രാ​ജ്യാ​ന്ത​ര ക്രി​ക്ക​റ്റ്​ ഉ​ത്സ​വം. ഇ​ന്ത്യ ‘എ’​ക്കെ​തി​രാ​യ പ​ര്യ​ട​ന​ത്തി​നെ​ത്തു​ന്ന ഇം​ഗ്ല​ണ്ട്​ ‘എ’​ടീ​മി​​െൻറ ടെ​സ്​​റ്റ്,​ ഏ​ക​ദി​ന മ​ ത്സ​ര​ങ്ങ​ളു​ടെ​യെ​ല്ലാം വേ​ദി കേ​ര​ളം. ജ​നു​വ​രി 23 മു​ത​ൽ 31 വ​രെ അ​ഞ്ച്​ ഏ​ക​ദി​ന​ങ്ങ​ൾ​ക്ക്​ തി​രു​വ​ന​ന്ത​പു​ര​മാ​ണ്​ വേ​ദി. തു​ട​ർ​ന്ന്​ ന​ട​ക്കു​ന്ന ര​ണ്ടു​ ച​തു​ർ​ദി​ന ടെ​സ്​​റ്റ്​ മ​ത്സ​ര​ങ്ങ​ൾ​ക്ക്​ വ​യ​നാ​ട്​ കൃ​ഷ്​​ണ​ഗി​രി സ്​​റ്റേ​ഡി​യും വേ​ദി​യാ​വും.

പ​ര​മ്പ​ര​ക്കു​ള്ള ഇം​ഗ്ല​ണ്ട്​ ‘എ’ ​ടീ​മി​നെ ക​ഴി​ഞ്ഞ ദി​വ​സം പ്ര​ഖ്യാ​പി​ച്ചു. ദേ​ശീ​യ താ​ര​ങ്ങ​ളാ​യ സാം​ബി​ല്ലി​ങ്​​സ്, ഒ​ല്ലി പോ​പ്, ബെ​ൻ ഡ​ക്ക​റ്റ്, ഡൊ​മി​നി​ക്​ ബെ​സ് തു​ട​ങ്ങി​യ താ​ര​ങ്ങ​ൾ ഉ​ൾ​പ്പെ​ടു​ന്ന​താ​ണ്​ ടീം. ​ഇ​ന്ത്യ​ൻ ടീ​മി​നെ പ്ര​ഖ്യാ​പി​ച്ചി​ട്ടി​ല്ല.
ജ​നു​വ​രി 23, 25, 27, 29,31 ദി​വ​സ​ങ്ങ​ളി​ലാ​ണ്​ തി​രു​വ​ന​ന്ത​പു​രം വേ​ദി​യാ​വു​ന്ന ഏ​ക​ദി​ന മ​ത്സ​ര​ങ്ങ​ൾ. ഫെ​ബ്രു​വ​രി ഏ​ഴു​ മു​ത​ൽ 10 വ​രെ​യും, 13മു​ത​ൽ 16 വ​രെ​യു​മാ​ണ്​ ​കൃ​ഷ്​​ണ​ഗി​രി​യി​ലെ ച​തു​ർ​ദി​ന ടെ​സ്​​റ്റ്. ദ​ക്ഷി​ണാ​ഫ്രി​ക്ക ‘എ’ ​ടീം പ​ര്യ​ട​ന​ത്തി​നു ശേ​ഷം കൃ​ഷ്​​ണ​ഗി​രി​യി​ലെ​ത്തു​ന്ന രാ​ജ്യാ​ന്ത​ര മ​ത്സ​ര​മാ​ണി​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala cricketindia Amalayalam newssports newsEngland A
News Summary - Kerala cricket assosiation-Sports news
Next Story