ആശങ്കകൾ മാറി; കേദാർ ജാദവ് ഫിറ്റ്
text_fieldsന്യൂഡൽഹി: പരിക്കിെൻറ ആശങ്കകൾ മാറ്റി ഇന്ത്യയുടെ ഒാൾറൗണ്ടർ കേദാർ ജാദവ്. െഎ.പി.എൽ മത്സരത്തിനിടെ തോളിന് പരിക്കേറ്റ ജാദവ് ഫിറ്റ്നസ് വീണ്ടെടുത്തതായി ടീം ഫിസിയോ പ ാട്രിക് ഫർഹാത് അറിയിച്ചു. മേയ് അഞ്ചിന് ചെന്നൈ-പഞ്ചാബ് െഎ.പി.എൽ മത്സരത്തിൽ ഫീൽഡിങ്ങിനിടെയാണ് കേദാറിന് പരിക്കേറ്റത്. തുടർന്ന് താരത്തിെൻറ ലോകകപ്പ് സാന്നിധ്യവും സംശയത്തിലായി.
എന്നാൽ, വ്യാഴാഴ്ച നടത്തിയ ഫിറ്റ്നസ് പരിശോധന കേദാർ പാസായതോടെ ആശങ്കകൾ മാറി. നേരത്തേ പ്രഖ്യാപിച്ച 15 അംഗ പട്ടികയിൽ മാറ്റം വരുത്തേണ്ട അവസാന തീയതി മേയ് 23 ആണ്. കേദാറിന് പരിക്കാണെങ്കിൽ ഋഷഭ് പന്തിെന ഉൾപ്പെടുത്തുമെന്ന് വാർത്തകളുണ്ടായിരുന്നു. അതിനിടെയാണ് കേദാർ ഫിറ്റ്നസ് വീണ്ടെടുക്കുന്നത്. ലോകകപ്പിനുള്ള ഇന്ത്യൻ ടീം ഉടൻ ഇംഗ്ലണ്ടിലേക്ക് യാത്ര പുറപ്പെടും.
