കൊച്ചി: കേരള ക്രിക്കറ്റ് അസോസിയേഷൻ ഒാംബുഡ്സ്മാൻ നിയമനവും ഉത്തരവുകളും ചോദ്യം ചെയ്ത് ബി.സി.സി.ഐ വൈസ് പ്രസിഡൻറ് ടി.സി. മാത്യു നൽകിയ ഹരജിയിൽ ഹൈകോടതി വിശദീകരണം തേടി.
സുപ്രീംകോടതി ചുമതലപ്പെടുത്തിയ ലോധ കമ്മിറ്റി മാർഗനിർദേശങ്ങൾക്ക് വിരുദ്ധമായാണ് ഒാംബുഡ്സ്മാൻ നിയമനമെന്നതുൾപ്പെടെ ചൂണ്ടിക്കാട്ടുന്ന ഹരജിയിൽ കേരള ക്രിക്കറ്റ് അസോസിയേഷനടക്കം എതിർകക്ഷികൾക്ക് നോട്ടീസിന് ഉത്തരവായി.