സചിനെതിരായ ഗൂഢാലോചന; 13 കളിക്കാരോടും വിശദീകരണം ആവശ്യപ്പെട്ടു
text_fieldsകൊച്ചി: ക്യാപ്റ്റൻ സചിൻ ബേബിയെ മാറ്റണമെന്നാവശ്യപ്പെട്ടു കത്തെഴുതിയ 13 കളിക്കാരോടും കെ.സി.എ വിശദീകരണം ആവശ്യപ്പെട്ടു നോട്ടിസ് നൽകി. മുൻ ക്യാപ്റ്റൻമാരായ സഞ്ജു സാംസൺ, രോഹൻ പ്രേം, റെയ്ഫി വിൻസന്റ് ഗോമസ്, മറ്റു കളിക്കാരായ വി.എ.ജഗദീഷ്, അഭിഷേക് മോഹൻ, കെ.സി.അക്ഷയ്, കെ.എം.ആസിഫ്, ഫാബിദ് ഫാറൂഖ്, മുഹമ്മദ് അസ്ഹറുദീൻ, സന്ദീപ് വാരിയർ, എം.ഡി.നിധീഷ്, സൽമാൻ നിസാർ, സിജോമോൻ എന്നിവർക്കാണു കാരണം കാണിക്കൽ നോട്ടിസ് നൽകിയത്.
ടീമിൽ അന്തഛിദ്രം സൃഷ്ടിക്കാൻ ശ്രമിച്ചെന്നും കേരള ക്രിക്കറ്റിന് മാനക്കേട് വരുത്തിയെന്നും നോട്ടിസിൽ ആരോപിക്കുന്നു. 10 ദിവസത്തിനുള്ളിൽ വിശദീകരണം നൽകണം. ഇതിനു പുറമേ ബെംഗളൂരുവിൽ വെച്ച് ടീം മാനേജ്മെന്റിനെ അറിയിക്കാതെ ഹോട്ടൽവിട്ടു രണ്ടു ദിവസം മംഗലാപുരത്തേക്കു പോയ സംഭവത്തിൽ സഞ്ജു സാംസൺ, മുഹമ്മദ് അസ്ഹറുദീൻ, സൽമാൻ നിസാർ, അക്ഷയ് ചന്ദ്രൻ എന്നിവർക്കു വേറെയും കാരണം കാണിക്കൽ നോട്ടിസ് നൽകി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
