കെ.സി.എ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു; സല്മാന് നിസാർ ക്രിക്കറ്റര്‍ ഓഫ് ദ ഇയര്‍
text_fieldsകോട്ടയം: കേരള ക്രിക്കറ്റ് അസോസിയേഷെൻറ(കെ.സി.എ) മികച്ച താരങ്ങൾക്കുള്ള അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. എസ്.കെ. നായര്‍ ക്രിക്കറ്റര്‍ ഓഫ് ദ ഇയര്‍ പുരസ്കാരത്തിന് സല്മാന് നിസാർ അർഹനായി.
മറ്റു പുരസ്കാരങ്ങൾ: മികച്ച സ്പിന്നർ -സിജോമോന്‍ ജോസഫ്, ബാറ്റ്സ്മാൻ: രോഹന് എസ്. കുന്നുമ്മൽ, ഫാസ്റ്റ് ബൗളർ: ബേസില്‍ തമ്പി, വിക്കറ്റ് കീപ്പർ: മുഹമ്മദ് അസ്ഹറുദ്ദീൻ, ഓള് റൗണ്ടർ: ഡാറില്‍ എസ്. ഫെറാറിയോ.
വനിത ക്രിക്കറ്റർ: എസ്. സജ്ന, ജൂനിയര്‍ വനിത ക്രിക്കറ്റർ: മിന്നു മണി, മികച്ച ക്യുറേറ്റർ: എ.എം. ബിജു. ജി.വി. രാജ ആജീവനാന്ത പുരസ്കാരം: കെ. സത്യേന്ദ്രൻ. മികച്ച പരിശീലകൻ: രാജഗോപാൽ.
കുമരകം ബാക് വാട്ടര്‍ റിപ്പിള്‍സില്‍ ശനിയാഴ്ച വൈകീട്ട് നടന്ന ചടങ്ങിൽ അവാർഡുകൾ വിതരണം ചെയ്തു. മികച്ച ടീം പ്രകടനത്തിനുള്ള പ്രത്യേക പുരസ്കാരം അണ്ടര്‍ 23 പുരുഷ ടീമിനും സീനിയര്‍ വനിത ടീമിനും സമ്മാനിച്ചു. ചടങ്ങില്‍ നവതി ആഘോഷിക്കുന്ന കേരള ക്രിക്കറ്റിലെ ഇതിഹാസതാരമായിരുന്ന രവി അച്ചനെ ആദരിച്ചു.
കെ. സുരേഷ് കുറുപ്പ് എം.എല്‍.എ മുഖ്യാതിഥിയായിരുന്നു. കെ.സി.എ പ്രസിഡൻറ് റോങ്ക്ലിന്‍ ജോണ്‍, സെക്രട്ടറി ജയേഷ് ജോര്‍ജ്, ജോയൻറ് സെക്രട്ടറി സിയാബുദ്ദീന്‍ എന്നിവര്‍ സംസാരിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
