Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightെഎ.പി.എൽ, ഏകദിനം:...

െഎ.പി.എൽ, ഏകദിനം: സ്ഥിരം വേദിയാകാൻ സ്​പോർട്​സ്​ ഹബ്​

text_fields
bookmark_border
െഎ.പി.എൽ, ഏകദിനം: സ്ഥിരം വേദിയാകാൻ സ്​പോർട്​സ്​ ഹബ്​
cancel

തിരുവനന്തപുരം: ഇന്ത്യയിലെ മികച്ച സ്​റ്റേഡിയങ്ങളിലൊന്നായി മാറിയ കാര്യവട്ടം സ്​പോർട്​സ്​ ഹബ്​​ ഇനി സ്വപ്​നം കാണുന്നത്​ ​െഎ.പി.എൽ, ഏകദിന മത്സരങ്ങളുടെ സ്ഥിരം വേദി പദവി. നിലവിൽ നടന്ന മൂന്ന്​ മത്സരങ്ങളും ഗംഭീരമായി പൂർത്തിയാക്കാൻ സാധിച്ചതാണ്​ സ്​പോർട്​സ്​ ഹബിന്​ ആത്മവിശ്വാസം നൽകുന്നത്​. അടുത്ത സീസണിൽ സ്​പോർട്​സ്​ ഹബിനെ ഏകദിനമത്സരങ്ങളുടെ സ്ഥിരം വേദിയാക്കുന്ന കാര്യം പരിഗണിക്കുമെന്നാണ്​ ബി.സി.സി.​െഎ അധികൃതർ പറയുന്നത്​.

കഴിഞ്ഞ ​െഎ.പി.എൽ സീസണിൽ ചെന്നൈയുടെ ഹോംഗ്രൗണ്ടായി കാര്യവട്ടം സ്​പോർട്​സ് ​ഹബ്​​ മാറുമെന്ന്​ എല്ലാവരും പ്രതീക്ഷിച്ചിരുന്നു. എന്നാൽ, അവസാന ഘട്ടത്തിൽ ആ അവസരം നഷ്​ടപ്പെട്ടു. പിന്നീട്​ അണ്ടർ 19 അന്തർദേശീയ മത്സരങ്ങൾ, ഇന്ത്യ എ, ഇംഗ്ലണ്ട്​ എ, ദക്ഷിണാഫ്രിക്ക എ ടീമുകളുടെ മത്സരങ്ങളും രഞ്​ജിട്രോഫി, സെയ്​ദ്​ മു​ഷ്​താഖ്​ അലി ട്രോഫി ടൂർണമ​െൻറുകൾക്കെല്ലാം വേദിയാകാനായത്​ ഗ്രീൻഫീൽഡ്​ സ്​റ്റേഡിയത്തി​​െൻറ സാധ്യതകൾ വർധിപ്പിക്കുകയാണ്​.

ഇന്ത്യയിലെ മറ്റ്​ പ്രധാന സ്​റ്റേഡിയങ്ങളെ പോലെ പതിനായിരക്കണക്കിന്​ കാണികളെ ഉൾക്കൊള്ളാൻ സാധിക്കുമെന്നത്​ തന്നെയാണ്​ സ്​പോർട്​സ് ​ഹബി​​െൻറ പ്രധാന സവിശേഷത. 50,000 സീറ്റുകളുള്ള സ്​​േറ്റഡിയത്തിൽ രാജ്യാന്തര ക്രിക്കറ്റ് മത്സരത്തിന് 42,000 സീറ്റുകൾ ഇവിടെയുണ്ട്​. കാര്യവട്ടത്തെ 37 ഏക്കറിൽ സർക്കാറി​​െൻറയും ഐ.എൽ ആൻഡ് എഫ്.എസി‍​െൻറയും സംയുക്ത സംരംഭമായ ഇൗ സ്​റ്റേഡിയം അതി​​െൻറ ഘടന കൊണ്ടും ശ്രദ്ധേയമാണ്​. മഴ പെയ്താൽ വെള്ളം കെട്ടിനിൽക്കാത്ത ഫിഷ്പോണ്ട് ഡ്രെയിനേജ് സംവിധാനം ഉള്ളതിനാൽ മഴ തിമിർത്ത്​ പെയ്​താലും മഴ ശമിച്ച്​ കഴിഞ്ഞാൽ മണിക്കൂറിനുള്ളിൽതന്നെ വെള്ളം പൂർണമായും നീക്കം ചെയ്​ത്​ മത്സരം ആരംഭിക്കാനാകും.

ഏറ്റവും മികച്ച പുതിയ സ്​റ്റേഡിയത്തിനുള്ള ഡേവിഡ് വിക്കേഴ്സ് രാജ്യാന്തര പുരസ്കാരം നേടിയ ഇന്ത്യയിലെ ഏക സ്​റ്റേഡിയം എന്ന സ്ഥാനവും ഇൗ സ്​റ്റേഡിയത്തിന്​ സ്വന്തം. 375 കോടി ചെലവിലാണ്​ സ്​റ്റേഡിയം നിർമിച്ചത്​. ക്രിക്കറ്റിനും ഫുട്ബാളിനും യോജിച്ച രീതിയിലാണ്​ രൂപകൽപന​. ഹൈ ഡെഫിനിഷൻ ടി.വി സംപ്രേഷണത്തിന് യോജിച്ച ഫ്ലഡ്​ലിറ്റുകൾ സ്ഥാപിച്ച ഇന്ത്യയിലെ ആദ്യ സ്​റ്റേഡിയവും സ്​പോർട്​സ് ​ഹബ്​​ തന്നെ.

കളിക്കാർക്കായി സ്​റ്റീം ബാത്ത്, ഐസ് ബാത്ത്, സ്പാ സൗകര്യങ്ങൾ, അപകടമുണ്ടായാൽ എട്ട് മിനിറ്റുകൊണ്ട് സ്​റ്റേഡിയം മുഴുവൻ ഒഴിപ്പിക്കാൻ കഴിയുന്ന സുരക്ഷാസംവിധാനം, 18 േഗറ്റുകൾ എന്നിവയാണ്​ മറ്റ്​ അനുകൂല ഘടകങ്ങൾ. ഇതെല്ലാം ബി.സി.സി.​െഎ അംഗീകരിച്ചാൽ വീണ്ടും നിരവധി അന്താരാഷ്​ട്ര മത്സരങ്ങൾക്ക്​ കാര്യവട്ടം സാക്ഷ്യം വഹിക്കും.


ക്രിക്കറ്റ് മത്സരത്തിൻെറ മറവിൽ വാഹനയാത്രികരെ കൊള്ളയടിച്ച് യൂനിവേഴ്സിറ്റി
തിരുവനന്തപുരം: മത്സരത്തി​െൻറ മറവിൽ കേരള യൂനിവേഴ്സിറ്റി നടത്തിയത് വന്‍ പാര്‍ക്കിങ് കൊള്ള. മത്സരം കാണാനെത്തുന്നവരുടെ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാനായി കാര്യവട്ടം യൂനിവേഴ്‌സിറ്റി കാമ്പസ്, കാര്യവട്ടം ബി.എഡ് കോളജ്, എൽ.എൻ.സി.പി.ഇ കാമ്പസ് എന്നിവിടങ്ങളിലാണ് സൗകര്യമൊരുക്കിയിരുന്നത്.

ഇരുചക്രവാഹനങ്ങള്‍ക്കായി സ്​റ്റേഡിയത്തിലെ രണ്ടു പാര്‍ക്കിങ് ഗ്രൗണ്ടുകളും സജ്ജീകരിച്ചിരുന്നു. എന്നാല്‍, യൂനിവേഴ്‌സിറ്റിയുടെ സ്ഥലങ്ങളില്‍ വാഹനം പാര്‍ക്ക് ചെയ്യാന്‍ വൻ തുകയാണ് മുന്നറിയിപ്പില്ലാതെ ഈടാക്കിയത്. കാറുകള്‍ക്ക് 250 രൂപയും ബൈക്കുകള്‍ക്ക് 100 രൂപയുമായിരുന്നു ചാര്‍ജ്.

യൂനിവേഴ്‌സിറ്റി ഡെപ്യൂട്ടി രജിസ്ട്രാറുടെ പേരിലാണ്​ കൊള്ള ഫീസ് ഈടാക്കിയത്. കഴിഞ്ഞ രണ്ടുതവണയും മത്സരം നടന്നപ്പോൾ ആരാധകർക്ക് സൗജന്യമായിട്ടായിരുന്നു പാർക്കിങ് അനുവദിച്ചത്. എന്നാൽ, ഇത്തവണ കേരള ക്രിക്കറ്റ് അസോസിയേഷ​​െൻറയോ സിറ്റി പൊലീസി​െൻറയോ അനുമതിയില്ലാതെ അധികൃതർ ഫീസ് ഈടാക്കുകയായിരുന്നു. ഒരു മുന്നറിയിപ്പുമില്ലാതെ ഫീസ് ഈടാക്കിയതിനെതിരെ വാഹന ഉടമകൾ പ്രതിഷേധിച്ചെങ്കിലും പിന്മാറാൻ അധികൃതർ തയാറായിരുന്നില്ല. ഒടുവിൽ നിവൃത്തിയില്ലാതെ ചോദിച്ച കാശും നൽകി ആരാധകർക്ക്​ പോകേണ്ടിവന്നു.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Greenfield International Stadium
News Summary - karyavattom sports hub
Next Story