പ്രതിഷേധത്തിനിടെ കപിലിന് ഭാരത് ഗൗരവ് പുരസ്കാരം
text_fieldsകൊൽക്കത്ത: ആരാധകരുടെ ബഹിഷ്കരണാവശ്യത്തിനിടെ മുൻ ഇന്ത്യൻ ക്രിക്കറ്റ് ക്യാപ്റ്റൻ കപിൽ ദേവ് ഇൗസ്റ്റ് ബംഗാളിെൻറ ഭാരത് ഗൗരവ് പുരസ്കാരം ഏറ്റുവാങ്ങി. ക്ലബ് മാനേജ്മെൻറിനെതിരായ പ്രതിഷേധം പരസ്യമാക്കി ആരാധകരാണ് കപിലിനോട് ചടങ്ങ് ബഹിഷ്കരിക്കാൻ ആവശ്യപ്പെട്ടത്.
കപിലും ഇൗസ്റ്റ് ബംഗാളുമായി 27 വർഷം മുമ്പാണ് സൗഹൃദം തുടങ്ങുന്നത്. 1992 ജൂണിൽ ബഗാനെതിരായ പ്രദർശന മത്സരത്തിൽ കപിൽ ഇൗസ്റ്റ് ബംഗാൾ ജഴ്സിയിൽ 27 മിനിറ്റ് കളിച്ചിരുന്നു.
മുൻ ഇന്ത്യൻ ഫുട്ബാൾ ക്യാപ്റ്റൻ ബൈച്ചൂങ് ബൂട്ടിയ, നിലവിലെ ക്യാപ്റ്റൻ സുനിൽ ഛേത്രി, മുൻ ഇന്ത്യൻ ക്രിക്കറ്റർ സൗരവ് ഗാംഗുലി എന്നിവരും ചടങ്ങിൽ പെങ്കടുത്തു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
