വില്യംസണിന് പരിക്ക്; കളി സംശയത്തിൽ
text_fieldsസിഡ്നി: ആസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയിൽ ആശ്വാസജയം സ്വന്തമാക്കാൻ വെള്ളിയാഴ്ച സിഡ്നിയിൽ ഇറങ്ങുന്ന ന്യൂസിലൻഡ് ക്യാമ്പിനെ ആശങ്കയിലാഴ്ത്തി ക്യാപ്റ്റൻ െകയ്ൻ വില്യംസണിെൻറ പരിക്ക്. പരിക്കേറ്റ വില്യംസണും ഹെൻറി നികോൾസും പരിശീലനത്തിനിറങ്ങിയില്ല.
വില്യംസണിെൻറ അസാന്നിധ്യത്തിൽ ടോം ലഥാമായിലരിക്കും കിവീസിനെ നയിക്കുക. ആഭ്യന്തര മത്സരങ്ങളിൽ നന്നായി ബാറ്റുവീശുന്ന ഗ്ലെൻ ഫിലിപ്സിനെ പകരക്കാരനായി വിളിപ്പിച്ചിട്ടുണ്ട്. ആദ്യ ടെസ്റ്റിന് ശേഷം പുറത്തിരുത്തിയ ജീത്ത് റാവലും പരിഗണനയിലുണ്ട്. ആദ്യ രണ്ട് ടെസ്റ്റുകൾ വിജയിച്ച ആസ്ട്രേലിയ പരമ്പരയിൽ 2-0ന് മുന്നിട്ടുനിൽക്കുകയാണ്.
