പുതുച്ചേരി: ഒരു ഇന്നിങ്സിൽ എതിർ ടീമിെൻറ 10 പേരെയും പുറത്താക്കി വിസ്മയപ്രകടനവുമായി പുതുച്ചേരിയുടെ കൗമാരക്കാരൻ സിദക് സിങ്. സി.കെ. നായുഡു ട്രോഫി അണ്ടർ 23 ക്രിക്കറ്റിൽ മണിപ്പൂരിനെതിരെയാണ് മുംബൈയിൽനിന്നുള്ള 19കാരെൻറ മാസ്മരിക പ്രകടനം.
1999ൽ പാകിസ്താനെതിരായ ഫിറോസ്ഷാ കോട്ല ടെസ്റ്റിൽ അനിൽ കുംെബ്ല നടത്തിയ പ്രകടനത്തെ അനുസ്മരിപ്പിക്കുന്നതായിരുന്നു ഇടംകൈയൻ സ്പിൻ ബൗളറായ സിദകിെൻറ പ്രകടനം. 2015ൽ 15ാം വയസ്സിൽ മുംബൈക്കുവേണ്ടി അരങ്ങേറ്റം കുറിച്ച സിദക്, സചിനുശേഷം ഇൗ കുപ്പായമണിഞ്ഞ ഏറ്റവും പ്രായംകുറഞ്ഞ താരമായി മാറിയിരുന്നു. സചിൻ 14ാം വയസ്സിലാണ് മുംബൈക്കുവേണ്ടി ഒരു ടൂർണമെൻറിൽ കളിച്ചത്.
മുംബൈ ടീമിൽ അവസരം നഷ്ടമായതോടെ നായുഡു ട്രോഫിയിൽ പുതുച്ചേരിയിലേക്ക് കൂടുമാറി. ആദ്യം ബാറ്റു ചെയ്ത മണിപ്പൂർ 71ന് പുറത്തായപ്പോൾ 10 വിക്കറ്റും സിദകിന്. എട്ടു പേർ ക്യാച്ചിലൂടെയും ഒരു വിക്കറ്റ് സ്റ്റംപിങ്ങിലും മറ്റൊന്ന് എൽ.ബി.ഡബ്ല്യൂവിലൂടെയുമായിരുന്നു. 17.5-7-31-10 എന്നായിരുന്നു ബൗളിങ്ങ് കണക്ക്. മറുപടി ബാറ്റിങ്ങിനിറങ്ങിയ പുതുച്ചേരി 105ന് പുറത്തായി. മണിപ്പൂരിെൻറ രണ്ടാം ഇന്നിങ്സിൽ സിദക് ഒരു വിക്കറ്റ് വീഴ്ത്തി.
Begin typing your search above and press return to search.
എന്തുവേണമെങ്കിലും നേരിടാൻ തയാർ, ഇ.ഡി കുറ്റപത്രം ബി.ജെ.പിയുടെ രാഷ്ട്രീയ ...
താജ്മഹൽ പള്ളിയിൽ നമസ്കരിച്ച നാലുപേർ അറസ്റ്റിൽ; ചുമത്തിയത് കലാപം...
പി.സി ജോർജ് എന്നാൽ 'പരമ ചെറ്റ'; എല്ലാവരും ഇങ്ങനെ വിളിക്കുന്ന തരത്തിൽ...
തൃക്കാക്കരയിലെ മത്സരം പാണ്ഡവപ്പടയും കൗരവപ്പടയും തമ്മിൽ -കെ. സുരേന്ദ്രൻ
അന്ന് ക്രൈസ്തവരെ ചുട്ടുകൊന്നവർ ഇപ്പോൾ വർഗീയ വിഷം ചീറ്റിയ ജോർജിനെ...
സ്ത്രീകൾക്ക് അബായ അല്ലെങ്കിൽ ഷർട്ടും നീളൻ പാൻറ്സും, പുരുഷൻമാർക്ക്...
exit_to_app
access_time 2022-05-26T23:47:19+05:30
access_time 2022-05-26T23:45:18+05:30
access_time 2022-05-26T23:45:31+05:30
access_time 2022-05-26T23:45:31+05:30
access_time 2022-05-26T23:36:16+05:30
MIDDLE EAST
Countries arrow_drop_down
access_time 2022-05-26T18:39:05+05:30
access_time 2022-05-26T17:19:44+05:30
നാട്ടുവിശേഷം
Districts arrow_drop_down
access_time 2022-05-26T18:23:40+05:30
access_time 2022-05-26T16:25:41+05:30
access_time 2022-05-26T16:08:00+05:30
access_time 2022-05-26T12:59:42+05:30
access_time 2022-05-26T12:52:22+05:30
exit_to_app
Posted On
date_range 4 Nov 2018 12:18 AM GMT Updated On
date_range 2018-11-04T07:07:36+05:30ഒരു ഇന്നിങ്സിൽ 10 വിക്കറ്റും വീഴ്ത്തി സിദക് സിങ്
text_fieldsNews Summary - K Nayudu Trophy: Sidak Singh and his 'Perfect 10- Sports news
Next Story