Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightജസ്​റ്റിൻ ലാംഗർ...

ജസ്​റ്റിൻ ലാംഗർ ആസ്​ട്രേലിയൻ കോച്ച്​

text_fields
bookmark_border
ജസ്​റ്റിൻ ലാംഗർ ആസ്​ട്രേലിയൻ കോച്ച്​
cancel

സിഡ്​നി: ആസ്​ട്രേലിയൻ ക്രിക്കറ്റ്​ ടീമി​​െൻറ പുതിയ പരിശീലകനായി മുൻ ഒാപണിങ്​ ബാറ്റ്​സ്​മാൻ ജസ്​റ്റിൻ ലാംഗർ നിയമിതനായി. ഇൗ മാസം 22 മുതൽ നാലു​ വർഷത്തേക്കാണ്​ കരാർ. രണ്ട്​ ആഷസ്​ ടൂർണമ​െൻറുകളും ഏകദിന, ട്വൻറി20 ലോകകപ്പുകളും ഇതിനിടയിൽ കടന്നുവരും. 

ആസ്​ട്രേലിയൻ ക്രിക്കറ്റ്​ ഏറെ പ്രയാസകരമായ സമയത്തിലൂടെ കടന്നുപോകു​േമ്പാഴാണ്​ 47കാരൻ പരിശീലകപദവി ഏറ്റെടുക്കുന്നത്​. ക്യാപ്​റ്റൻ സ്​റ്റീവ്​ സ്​മിത്തും വൈസ്​ ക്യാപ്​റ്റൻ ഡേവിഡ്​ വാർണറും പുറത്തായ പന്ത്​ ചുരണ്ടൽ വിവാദത്തിന്​ പിന്നാലെ ഡാരൻ ലെഹ്​മാൻ പരിശീലകസ്ഥാനം ഒഴിഞ്ഞിരുന്നു. ഇൗ സ്​ഥാനത്തേക്കാണ്​ മുൻ സഹതാരത്തി​​െൻറ വരവ്​. 

ആഭ്യന്തര ക്രിക്കറ്റിലെ പരിശീലന അനുഭവസമ്പത്തുമായാണ്​ ലാംഗർ ദേശീയ കോച്ച്​ സ്ഥാനത്തേക്ക്​ ചുവടുവെക്കുന്നത്​. 2012 മുതൽ വെസ്​റ്റേൺ ആസ്​ട്രേലിയയുടെയും പെർത്ത്​ സ്​കോർച്ചേഴ്​സി​​െൻറയും കോച്ചായിരുന്നു ലാംഗർ. ബിഗ്​ബാഷിൽ മൂന്നുതവണ പെർത്ത്​ സ്​കോർച്ചേഴ്​സിനെ ജേതാക്കളാക്കിയ ലാംഗർ വെസ്​റ്റേൺ ആസ്​ട്രേലിയ വാരിയേഴ്​സിനെ രണ്ടുവട്ടം ഏകദിന വിജയങ്ങളിലേക്കും നയിച്ചു. 2009 മുതൽ മൂന്നുവർഷം ദേശീയ ടീമി​​െൻറ അസിസ്​റ്റൻറ്​ കോച്ചായ ലാംഗർ 2016ൽ വെസ്​റ്റിൻഡീസിലെ ഏകദിന പരമ്പരയിലും 2017ൽ ശ്രീലങ്കയിലെ ട്വൻറി20 പരമ്പരയിലും ടീമി​​െൻറ ഇടക്കാല പരിശീലകനുമായിരുന്നു. 

ഇടങ്കയ്യൻ ഒാപണറായിരുന്ന ലാംഗർ 105 ടെസ്​റ്റുകളിൽനിന്ന്​ 7500 റൺസും 360 ഫസ്​റ്റ്​ക്ലാസ്​ മത്സരങ്ങളിൽനിന്ന്​ 28,000 റൺസും നേടിയിട്ടുണ്ട്​. മാത്യു ഹെയ്​ഡനൊപ്പം ഒാസീസ്​ ടെസ്​റ്റ്​ ടീമി​​െൻറ കരുത്തുറ്റ ഒാപണിങ്​ ബാറ്റ്​സ്​മാനായിരുന്നു ലാംഗർ. 


 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newssports newsCricket NewsJustin LangerAustralia head cricket coach
News Summary - Justin Langer confirmed as new Australia head cricket coach -Sports news
Next Story