Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ട്രാക്സ്യൂട്ട് ഇല്ല, മാർച്ച് പാസ്റ്റിൽ നാണംകെട്ട് കേരളം
text_fieldsbookmark_border
തിരുവനന്തപുരം: 29ാംത് ദക്ഷിണമേഖല ജൂനിയർ അത് ലറ്റിക് മീറ്റിൽ പങ്കെടുക്കുന്ന കേരള താരങ്ങൾ സംസ്ഥാന സ്പോർട്സ് കൗൺസിലിെൻറ അനാസ്ഥ മൂലം നാണംകെട്ടു. മാർച്ച് പാസ്റ്റിൽ ഇന്നലെ കേരള താരങ്ങൾ ഇറങ്ങിയത് ട്രാക്സ്യൂട്ടില്ലാതെ. മറ്റ് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളായ തമിഴ്നാട്, തെലുങ്കാന, കർണാടക കേന്ദ്രഭരണ പ്രദേശങ്ങളായ ലക്ഷദ്വീപ്, പുതുച്ചേരി എന്നിവർ പുതിയ ട്രാക്സ്യൂട്ടുമായി ഇറങ്ങിയപ്പോഴാണ് കേരള താരങ്ങൾക്ക് ഈ ദുർഗതി.
താരങ്ങൾക്ക് ട്രാക്സ്യൂട്ട് നൽകുന്നത് സംബന്ധിച്ച് നേരേത്തതന്നെ സംസ്ഥാന അത് ലറ്റിക് അസോ. സ്പോർട്സ് കൗൺസിലിനെ ബന്ധപ്പെട്ടെങ്കിലും ഇക്കാര്യത്തിൽ കൗൺസിൽ നടപടി കൈക്കൊണ്ടിരുന്നില്ല. താരങ്ങൾക്ക് ട്രാക്സ്യൂട്ട് ഇല്ലെന്ന് പരാതി ചില പരിശീലകർ സ്പോർട്സ് കൗൺസിലിെൻറ ശ്രദ്ധയിൽപ്പെടുത്തിയപ്പോൾ ‘ഉള്ളത് ഇട്ടോട്ട് പോകാൻ പറ’ എന്നായിരുന്നുവത്രെ ഒരു ഭാരവാഹിയുടെ മറുപടി. എന്നാൽ, കേരളം ആതിഥേയത്വം വഹിക്കുന്ന മീറ്റിൽ താരങ്ങൾക്ക് ട്രാക്സ്യൂട്ട് അനുവദിക്കണമെന്ന് താൻ കൗൺസിൽ സെക്രട്ടറിയോട് ആവശ്യപ്പെട്ടതാണെന്നും അത് നടപ്പിലാക്കാത്തതിനെക്കുറിച്ച് തനിക്ക് അറിയില്ലെന്നും സ്പോർട്സ് കൗൺസിൽ വൈസ് പ്രസിഡൻറ് മേഴ്സി കുട്ടൻ ‘മാധ്യമ’ത്തോട് പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story