ഇന്ത്യൻ ടീം സന്തുലിതം; ഇത്തവണ ഫേവറിറ്റുകളില്ല- ജോണ്ടി റോഡ്സ്
text_fieldsമുംബൈ: ലോകകപ്പിനുള്ള ഇന്ത്യൻ ടീം ഏറെ സന്തുലിതമാണ്. എന്നാൽ, ലോകകപ്പിൽ ഫേവറിറ്റുകളില്ല -പറയുന്നത് മുൻ ദക്ഷിണാഫ്രിക്കൻ താരം ജോണ്ടി റോഡ്സ്. മുംബൈ ട്വൻറി20 ലീഗിൽ നമോ ബന്ദ്ര ബ്ലാസ്റ്റേഴ്സിെൻറ ഫീൽഡിങ് കോച്ചായി ഇന്ത്യയിൽ എത്തിയതാണ് ദക്ഷിണാഫ്രിക്കയുടെ മുൻ പറക്കും ഫീൽഡർ. ‘‘മികച്ച 15 പേരുമായാണ് ഇന്ത്യയെത്തുന്നത് എന്ന കാര്യത്തിൽ സംശയമില്ല. പക്ഷേ, ഇന്ത്യയെപ്പോലെ സന്തുലിതമായ ആറോളം മറ്റു ടീമുകളുമുണ്ട്.
അവരിൽനിന്ന് മികച്ച 11 പേരെ തിരഞ്ഞെടുത്ത് ടീമിനെ ഒരുക്കുന്നവർ കപ്പ് ജയിക്കും. റൗണ്ട് റോബിൻ മത്സരങ്ങളിൽ എല്ലാ ടീമുകളും എല്ലാവരോടും ഏറ്റുമുേട്ടണ്ടതിനാൽ സെമിഫൈനലിസ്റ്റുകളെപ്പോലും പ്രവചിക്കാനാവില്ല’’ -ദക്ഷിണാഫ്രിക്കൻ താരം പറഞ്ഞു. ഹാർദിക് പാണ്ഡ്യ, ജസ്പ്രീത് ബുംറ എന്നിവരായിരിക്കും ഇൗ ലോകകപ്പിൽ ഇന്ത്യയിൽനിന്നുള്ള ശ്രദ്ധേയ താരങ്ങളെന്നും ജോണ്ടി റോഡ്സ് പറഞ്ഞു.
