ലണ്ടൻ: ഇംഗ്ലണ്ട് ടീമിലെ വിശ്വസ്ത വൺഡൗൺ ബാറ്റ്സ്മാനായിരുന്ന ജോനാഥന് ട്രോട്ട് ആഭ്യന്തര ക്രിക്കറ്റ് മതിയാക്കുന്നു. 37 വയസ്സുകാരനായ ട്രോട്ട് ഏറെക്കാലമായി വാര്വിക്ക്ഷയറിനു വേണ്ടി കളിച്ചുവരുകയായിരുന്നു. 2009 മുതൽ സ്ഥാനമുറപ്പിച്ച ട്രോട്ട് മാനസിക പിരിമുറുക്കങ്ങളെത്തുടർന്ന് 2013-14ലെ ആഷസ് പരമ്പരക്കിടെ പിൻവാങ്ങിയിരുന്നു.
ഒന്നരവർഷത്തിനുശേഷം തിരിച്ചെത്തിയെങ്കിലും പഴയ ഫോമിലേക്കുയരാനാവാത്തതിനാൽ ടെസ്റ്റിൽ നിന്ന് വിരമിക്കുകയായിരുന്നു. 52 ടെസ്റ്റുകളിൽനിന്ന് 3835 റൺസും 68 ഏകദിനങ്ങളിൽനിന്ന് 2819 റൺസും നേടിയ ട്രോട്ട് ഫസ്റ്റ്ക്ലാസ് ക്രിക്കറ്റിൽ 269 മത്സരങ്ങളിൽ 17,750 റൺസാണ് അടിച്ചുകൂട്ടിയത്.