മുൻ ഇന്ത്യൻ കോച്ച് ജെ.എസ്. സെയ്നി അന്തരിച്ചു
text_fieldsന്യൂഡൽഹി: മുൻ ഇന്ത്യൻ അത്ലറ്റിക്സ് പരിശീലകനും ദ്രോണാചാര്യ അവാർഡ് ജേതാവുമായ ജോഗിന്ദർ സിങ് സെയ്നി (ജെ.എസ്. സെയ്നി) അന്തരിച്ചു. 90 വയസ്സായിരുന്നു. 1970 മുതൽ 1990 വരെ പലതവണകളായി ഇന്ത്യൻ അത്ലറ്റിക്സ് സംഘത്തിെൻറ കോച്ചായിരുന്നു.
തുടർന്ന് ഇന്ത്യൻ അത്ലറ്റിക്സ് ഫെഡറേഷനിൽ സെലക്ടർ, ഉപദേശകൻ ഉൾപ്പെടെ വിവിധ മേഖലകളിൽ പ്രവർത്തിക്കുകയും ചെയ്തു. 1978 ഏഷ്യൻ ഗെയിംസ് അത്ലറ്റിക്സിൽ ഇന്ത്യ എട്ടു സ്വർണം ഉൾപ്പെടെ 18 മെഡൽ നേടുേമ്പാൾ സെയ്നിയായിരുന്നു ചീഫ് കോച്ച്.
നിരവധി താരങ്ങളെ കണ്ടെത്തുകയും രാജ്യാന്തര തലത്തിലേക്ക് വളർത്തുകയും ചെയ്ത അദ്ദേഹത്തിെൻറ സംഭാവനകൾ പരിഗണിച്ച് 1997ൽ ദ്രോണാചാര്യ സമ്മാനിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
