വീട്ടിലേക്ക് മുങ്ങി; ആർചറെ പുറത്തിരുത്തി
text_fieldsലണ്ടൻ: വിൻഡീസ് ജയിച്ച ഒന്നാം ടെസ്റ്റിനു ശേഷം ഏറെ ദൂരം യാത്രചെയ്ത് വീട്ടിൽപോയി മടങ്ങിയ ജൊഫ്ര ആർചർക്ക് ഇംഗ്ലണ്ട് ടീമിൽ ഇടംപോയി. സതാംപ്റ്റണിൽ നടന്ന ഒന്നാം ടെസ്റ്റിനു ശേഷമാണ് കാമുകിയെ കാണാൻ വാഹനമോടിച്ച് ഇൗസ്റ്റ് സസെക്സിലെ വീട്ടിലെത്തിയത്. കോവിഡ് ചട്ടപ്രകാരം പരമ്പരക്കിടെ യാത്ര പാടില്ല.
മൈതാനത്തോടു ചേർന്ന ഹോട്ടലിൽ രണ്ടാഴ്ച കഴിയണം. ലംഘനം കണ്ടെത്തിയ ഇംഗ്ലീഷ് ടീം മാനേജ്മെൻറ് ഉന്നത തല യോഗം ചേർന്ന് രണ്ടാം ടെസ്റ്റിനുള്ള ടീമിൽനിന്ന് പുറത്താക്കുകയായിരുന്നു. ഇനി അഞ്ചു ദിവസം ഏകാന്ത നിരീക്ഷണത്തിൽ കഴിഞ്ഞ ശേഷം രണ്ടു കോവിഡ് പരിശോധനകൾകൂടി പൂർത്തിയാക്കിയാലേ ആർചറെ പരമ്പരയിലെ തുടർന്നുള്ള മത്സരങ്ങളിൽ പരിഗണിക്കൂ. ആദ്യ ടെസ്റ്റിൽ താരം മൂന്ന് വിക്കറ്റ് വീഴ്ത്തിയിരുന്നു.
ഇംഗ്ലണ്ട് കളി തോൽക്കുകയും ചെയ്തു. മാഞ്ചസ്റ്ററിലായിരുന്നു രണ്ടാം ടെസ്റ്റ്. ആർച്ചറുടെ നടപടി വ്യാപക പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്. ഒരിക്കലും അംഗീകരിക്കാനാവാത്തതാണ് ചെയ്തതെന്ന് വിൻഡീസ് ഇതിഹാസം മൈകൽ ഹോൾഡിങ് പറഞ്ഞു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
